മഞ്ജുവിന്‍റെ ആ​മി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
Monday, October 23, 2017 5:02 AM IST
കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ( ക​മ​ലാ സു​ര​യ്യ) ജീവിതകഥയെ ആസ്പദമാക്കി കമൽ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​മി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. മാ​ധ​വി​ക്കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​ഞ്ജു വാ​ര്യ​രാ​ണ്. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ക്രിസ്മസ് റിലീസായി ചി​ത്രം എത്തുമെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ചി​ത്ര​ത്തി​ൽ മു​ര​ളി ഗോ​പി, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പൃ​ഥ്വി​രാ​ജ് അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നും റിപ്പോർട്ടുകളുണ്ട്. ജ്യോതികൃഷ്ണ, കെപിഎസി ലളിത, വത്സലാ മേനോൻ, ശ്രീദേവി ഉണ്ണി എന്നിവരും ചിത്രത്തിലുണ്ട്.

കമൽതന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാധവിക്കുട്ടിയുടെ ബാല്യം മുതൽ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. മനിശേരിയിലെ പോഴത്തുമനയാണ് മാധവിക്കുട്ടിയുടെ നാലപ്പാട് തറവാടായി ചിത്രീകരിക്കുന്നത്.

റഫീഖ് അഹമ്മദിന്‍റെയും ഹിന്ദി കവി ഗുൽസാറിന്‍റെയും വരികൾക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീർ ഹുസൈന്‍റെ സഹോദരൻ തൗഫീഖ് ഖുറൈഷിയും സംഗീതം നൽകുന്നു. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.