വി​വാ​ഹം അഭിനയത്തിന് തടസമാകില്ല: സാമന്ത
Saturday, April 14, 2018 10:06 AM IST
വി​വാ​ഹി​ത​യാ​യെ​ങ്കി​ലും സി​നി​മ പോ​ലൊ​രു തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ചും​ബ​ന​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി വ​രു​മെ​ന്ന് തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക സാ​മ​ന്ത അ​ക്കി​നേ​നി. സി​നി​മ​യി​ൽ ചും​ബ​ന​രം​ഗ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രും. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞു മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു.

സാ​മ​ന്ത​യും രാം​ച​ര​ണ്‍ തേ​ജ​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച രം​ഗ​സ്ഥ​ലം എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​വി​ജ​യം നേ​ടി ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ലു​ണ്ട്. ഈ ​ചി​ത്ര​ത്തി​ൽ ചു​ണ്ടോ​ടു ചു​ണ്ട് ചും​ബ​ന​രം​ഗ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​സ്ഥ​ലം ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് സാ​മ​ന്ത​യോ​ട് ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​ത്.

സി​നി​മ​യി​ലേ​ത് ചു​ണ്ടോ​ടു ചു​ണ്ട് ചും​ബ​ന​മാ​യി പ്രേ​ക്ഷ​ക​ർ​ക്കു തോ​ന്നാ​മെ​ങ്കി​ലും ചി​ത്ര​ത്തി​ൽ നാ​യ​ക​ന്‍റെ ക​വി​ളി​ൽ ചും​ബി​ക്കു​ക മാ​ത്ര​മാ​ണു താ​ൻ ചെ​യ്ത​ത്. കാ​മ​റ​യു​ടെ ആം​ഗി​ളി​ൽ​നി​ന്ന് നോ​ക്കു​ന്പോ​ൾ ലിപ്‌ലോക്ക് പോ​ലെ തോ​ന്നു​ന്ന​താ​ണെന്നു സാ​മ​ന്ത പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ ചോ​ദ്യം

ചോ​ദി​ച്ച​വ​ർ​ക്കു​നേ​രെ സാ​മ​ന്ത​യു​ടെ മ​റു​ചോ​ദ്യ​വും ഉ​ണ്ടാ​യി. വി​വാ​ഹി​ത​രാ​യ ന​ടി​മാ​രോ​ടു മാ​ത്ര​മേ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​വാ​റു​ള്ളൂ. ന​ട​ൻ​മാ​രോ​ട് നി​ങ്ങ​ളാ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കാ​റി​ല്ലൊ.​ സാ​മ​ന്ത ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.