ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡു നേടിയ സുവീരൻ എഴുതി സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രം ഈമാസം അവസാനം തീയറ്ററിലെത്തും. നവമാധ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ മധ്യവർഗ സമൂഹത്തിന്റെ കഥ ഒരു കുടുംബാന്തരീക്ഷത്തെ മുൻ നിർത്തി പറയുകയാണ് മഴയത്ത്.
തമിഴ് നടൻ നികേഷ് റാം, അപർണ ഗോപിനാഥ് എന്നിവരാണീ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. മനോജ് കെ. ജയൻ, നന്ദന വർമ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, നന്ദലാൽ, ശിവജി ഗുരുവായൂർ, ശാന്തി കൃഷ്ണ, സോനാ നായർ, രശ്മി ബോബൻ, ശ്രേയ രമേഷ് എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. ശിവദാസ് പുറമേരിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.
സ്പെഷൽബൗണ്ട് ഫിലിംസ് ഐഎൻസിയുടെ ബാനറിൽ ബ്രിജേഷ്, ഫിറോസ്, നികേഷ്, സജിത്, സരിത് എന്നീ പ്രവാസികൾ ചേർന്നാണ് മഴയത്ത് നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.