ജ​യ​സൂ​ര്യ വി​സ്മ​യി​പ്പി​ക്കു​ന്നു: മി​ഥു​ൻ മാ​നു​വ​ൽ
Saturday, February 17, 2018 9:36 AM IST
ഫു​ട്ബോ​ൾ താ​ര​മാ​യി​രു​ന്ന വി.​പി സ​ത്യ​ന്‍റെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത കാ​പ്റ്റ​ൻ എ​ന്ന സി​നി​മ​യി​ലെ ജ​യ​സൂ​ര്യ​യു​ടെ പ്ര​ക​ട​നം വി​സ്മ​യി​പ്പി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​ൻ‌ മി​ഥു​ൻ മാ​നു​വ​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് മി​ഥു​ൻ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

""കു​ട്ടി​ക്കാ​ല​ത്ത് റേ​ഡി​യോ ക​മ​ന്‍റ​റി​യി​ൽ കേ​ര​ളാ ക്യാ​പ്റ്റ​ൻ വി ​പി സ​ത്യ​ന്‍റെ പേ​ര് ക​മ​ന്‍റേ​റ്റ​ർ തൊ​ണ്ട പൊ​ട്ടു​മാ​റ് അ​ല​റിവി​ളി​ച്ച​ത് ഇ​ന്ന​ലെ​യെ​ന്ന​തു പോ​ലെ ഓ​ർ​ക്കു​ന്നു. അ​ന്ന് മ​ന​സ്സി​ൽ പ​തി​ഞ്ഞ പേ​രാ​ണ് സ​ത്യ​ൻ. നാ​യ​ക​ൻ സ​ത്യ​ൻ. ക്യാ​പ്റ്റ​ൻ സ​ത്യ​ൻ. അ​യാ​ളു​ടെ ന​മ്മ​ള​റി​യാ​ത്ത ജീ​വി​തം ആ​ണ് ഈ ​സി​നി​മ.

ജ​യ​സൂ​ര്യ എ​ന്ന ന​ട​ൻ വീ​ണ്ടും വി​സ്മ​യി​പ്പി​ക്കു​ന്നു. ഇ​തു പോ​ലെ അ​തി​രു​ക​ളി​ല്ലാ​ത്ത അ​ഭി​ന​യ​സാ​ധ്യ​ത​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​നി​യും നി​ങ്ങ​ളെ തേ​ടി വ​രും. ഉ​റ​പ്പ്. സ​ത്യ​ന്‍റെ അ​നി​ത​യാ​യി അ​നു സി​ത്താ​ര​യും ന​മ്മു​ടെ മ​ന​സി​ലേ​ക്ക് ന​ട​ന്നു ക​യ​റു​ന്നു''- മി​ഥു​ൻ പ​റ​യു​ന്നു. മി​ക​ച്ച ചി​ത്ര​മൊ​രു​ക്കി​യ​തി​ന് സം​വി​ധാ​യ​ക​നേ​യും അ​ണി​യ​റ​ക്കാ​രേ​യും മി​ഥു​ൻ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.