മോ​ഹ​ൻ​ലാ​ലും ര​ഞ്ജി​ത്തും വീ​ണ്ടും
Thursday, April 26, 2018 9:44 AM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ലും ര​ഞ്ജി​ത്തും വീ​ണ്ടും ഒ​രു​മി​ക്കു​ക​യാ​ണ്. ഹി​റ്റു​ക​ളു​ടെ കൂ​ട്ടു​കെ​ട്ട് വീ​ണ്ടു​മൊ​രു​മി​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക പ്ര​തീ​ക്ഷ​യും വാ​നോ​ള​മു​യ​രു​ക​യാ​ണ്. 45 ദി​വ​സ​ത്തെ ഡേ​റ്റാ​ണ് അ​ദ്ദേ​ഹം ബിലാത്തിക്കഥ എന്ന ​സി​നി​മ​യ്ക്കാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്. ല​ണ്ട​നി​ൽ വെ​ച്ചാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം.

മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നാ​യ നി​ര​ഞ്ജ​നും അ​നു സി​ത്താ​ര​യു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. ദി​ലീ​ഷ് പോ​ത്ത​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ശാ​ലി​ൻ സോ​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സം​വി​ധാ​യ​ക​രാ​യ ജോ​ണി ആ​ന്‍റ​ണി​യും ശ്യാ​മ​പ്ര​സാ​ദും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

മ​മ്മൂ​ട്ടി​യെ​യാ​യി​രു​ന്നു​വ​ത്രേ ര​ഞ്ജി​ത്ത് ആ​ദ്യം ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി സ​മീ​പി​ച്ച​ത്. അ​ദ്ദേ​ഹം ഈ ​സി​നി​മ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തി​ര​ക്കു​ക​ൾ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ചി​ത്ര​വു​മാ​യി മു​ന്നോ​ട്ട് പോ​വാ​ൻ ക​ഴി​യാ​തെ വ​രി​ക​യാ​യി​രു​ന്നു. മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് മോഹൻ​ലാ​ലി​നെ നി​ർ​ദേ​ശി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ ഈ ​ചി​ത്ര​ത്തെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

മേ​യ് ര​ണ്ടാം വാ​ര​ത്തി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. സി​നി​മ​യി​ൽ ജോ​യി​ൻ ചെ​യ്ത​തി​ന് ശേ​ഷം ഇ​ട​യ്ക്ക് മോ​ഹ​ൻ​ലാ​ൽ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​വു​മെ​ന്നും വി​വ​ര​മു​ണ്ട്. സ്റ്റേ​ജ് ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം പോ​വു​ന്ന​ത്.

ലോ​ഹ​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലും ര​ഞ്ജി​ത്തും ഈ ​ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​രു​മി​ക്കു​ക​യാ​ണ്. റൊ​മാ​ന്‍റി​ക് പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന സി​നി​മാ​യാ​ണി​തെ​ന്നാ​ണ് പ്രാഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ. രാ​വ​ണ​പ്ര​ഭു മു​ത​ൽ ആ​രം​ഭി​ച്ച ഹി​റ്റ് കൂ​ട്ടു​കെ​ട്ട് ഈ ​ചി​ത്ര​ത്തി​ലും തു​ട​രു​മോ​യെ​ന്ന​റി​യാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.