കല്യാണിയെ അഭിനന്ദിച്ച് ലാലേട്ടൻ
Tuesday, June 19, 2018 10:33 AM IST
താ​ര​പു​ത്രന്മാ​ർ കൂ​ടു​ത​ലാ​യി സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന സ​മ​യ​ത്തു സി​നി​മ​യി​ലെ​ത്തി​യ പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ന​വി​സ്മ​യം മോ​ഹ​ൻ​ലാ​ൽ. തെ​ലു​ങ്ക് ഭാ​ഷ​യി​ലൂ​ടെ​യാ​യി​രു​ന്നു ക​ല്യാ​ണി സി​നി​മാ രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. അ​ഭി​ന​യി​ച്ച ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ക​ല്ല്യാ​ണി.

അ​വാ​ർ​ഡ് നേ​ട്ട​ത്തി​ൽ ക​ല്യാ​ണി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​രു ട്വീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. കല്യാ​ണി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നാ​യി​രു​ന്നു ലാ​ലേ​ട്ട​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്ന​ത്.

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ൽ അ​ക്കി​നേ​നി​യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് ക​ല്യാ​ണി സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ​യാ​യി​രി​ക്കും അ​ര​ങ്ങേ​റ്റ​മെ​ന്ന് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ത​ന്‍റെ സി​നി​മാ​പ്ര​വേ​ശം തെ​ലു​ങ്കി​ലൂ​ടെ​യാ​ണ് ക​ല്യാ​ണി ന​ട​ത്തി​യ​ത്.

മാ​താ​പി​താ​ക്ക​ളു​ടെ മി​ക​ച്ച പി​ന്തു​ണ കൊ​ണ്ട് ത​ന്നെ​യാ​യി​രു​ന്നു ക​ല്യാ​ണി സി​നി​മ​യി​ലേ​ക്ക് വ​രു​വാ​നാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ്രി​യ​ദ​ർ​ശ​ന്‍റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന വി​ക്രം​കു​മാ​റാ​യി​രു​ന്നു ക​ല്യാ​ണി​യു​ടെ ക​ന്നി​ച്ചി​ത്രംം ഹ​ലോ സം​വി​ധാ​നം ചെ​യ്തി​രു​ന്ന​ത്. സൂ​ര്യ​യു​ടെ 24, നാ​ഗാ​ർ​ജു​ന​യു​ടെ മ​നം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് വി​ക്രം കു​മാ​ർ.

ഒ​രു റൊ​മാ​ന്‍റി​ക്ക് ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി​ട്ടാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ഈ ​ചി​ത്രം ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ഖി​ലി​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും പ്ര​ക​ട​നം ത​ന്നെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ മി​ക​ച്ചു​നി​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​വി​നാ​ഷ് എ​ന്നൊ​രു ക​ഥാ​പാ​ത്ര​മാ​യി അ​ഖി​ൽ എ​ത്തി​യ​പ്പോ​ൾ പ്രി​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു ക​ല്യാ​ണി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.

ക​ല്യാ​ണി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യി​രു​ന്നു.​എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ഈ ​ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രു​ന്ന​ത്. അ​നൂ​പ് റു​ബ​ൻ​സ് ഒ​രു​ക്കി​യ ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ളെ​ല്ലാം ത​ന്നെ ഹി​റ്റ് ചാ​ർ​ട്ടു​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. അ​നു​പ​മ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ഖി​ലി​ന്‍റെ പി​താ​വ് നാ​ഗാ​ർ​ജു​ന ത​ന്നെ​യാ​യി​രു​ന്നു ചി​ത്രം നി​ർ​മി​ച്ചി​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.