കി​ടി​ല​ൻ ലു​ക്കി​ൽ മോ​ഹ​ൻ​ലാ​ൽ; എ​യ​ർ​പോ​ർ​ട്ട് ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്
Friday, December 15, 2017 7:52 AM IST
വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നു വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ ഞെ​ട്ടി​ക്കു​ന്ന മേ​ക്ക് ഓ​വ​റി​ൽ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ടീ​സ​റി​ൽ ഒ​ഴി​കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. ഇ​പ്പൊ​ഴി​താ നെടുമ്പാശേരി വിമാനത്താവളത്തിൽ നി​ന്നും പു​റ​ത്തേ​ക്ക് ന​ട​ന്നി​റ​ങ്ങി വ​രു​ന്ന താ​ര​ത്തി​ന്‍റെ കി​ടി​ല​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. വണ്ണം നന്നേ കുറഞ്ഞ് ഒതുങ്ങിയ ശരീരത്തോടെയുള്ള താരത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്.



ചി​ത്ര​ത്തി​ൽ ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ യൗ​വ​ന രൂ​പം സ്വ​ന്ത​മാ​ക്കാ​ൻ ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ലു​ള്ള ക​ഠി​ന​പ​രി​ശീ​ല​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ​തി​നെ​ട്ട് കി​ലോ കു​റ​ച്ചി​രു​ന്നു. ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ളും ഡോ​ക്ട​ർ​മാ​രും അ​ട​ങ്ങി​യ മു​പ്പ​ത് അം​ഗ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന​ത്. ദി​വ​സേ​ന ആ​റു​മ​ണി​ക്കൂ​റാ​യി​രു​ന്നു പ​രി​ശീ​ല​നം. ചി​ത്ര​ത്തി​ൽ മു​പ്പ​തു മു​ത​ൽ അ​റു​പ​തു​വ​യ​സ് വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.