നീ​രാ​ളി​യി​ൽ ലാ​ലേ​ട്ട​നൊ​പ്പം മീ​ര​യ​ല്ല, നാ​ദി​യ മൊ​യ്തു
Tuesday, February 6, 2018 3:04 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​രാ​ളി​യി​ൽ നാ​യി​ക നാ​ദി​യ മൊ​യ്തു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​മാ​യാ​ണ് നാ​ദി​യ മൊ​യ്തു ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. മു​ന്പ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രാ​കു​ന്ന​ത് പാ​ർ​വ്വ​തി നാ​യ​ർ, മീ​ന, മീ​രാ ജാ​സ്മി​ൻ എ​ന്നി​വ​രി​ലൊ​രാ​ളാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നാ​ദി​യ മൊ​യ്തു​വാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ന്ന​ഡ താ​രം കി​ച്ഛാ സു​ധീ​പാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ.

സാ​യി​കു​മാ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ സാ​ജു തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ താ​യ്ലൻ​ഡ്, മം​ഗോ​ളി​യ, സ​ത​ര, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ്.​മൂ​ണ്‍​ഷോ​ട്ട് എ​ന്‍റെ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ്.​ടി. കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.