"പ്രണയം തുറന്നുപറഞ്ഞപ്പോൾ കരഞ്ഞുപോയി'
Thursday, December 7, 2017 2:11 PM IST
സ​ന്തോ​ഷം കൊ​ണ്ട് ക​ര​യു​ക എ​ന്നു പ​റ​യി​ല്ലേ... വീ​ർ പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ അ​ങ്ങ​ന​ത്തെ ഒ​രു അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നാണ് തെ​ന്നി​ന്ത്യ​ൻ താ​രം ന​മി​ത പ​റ​യു​ന്ന​ത്. വി​വാ​ഹം ശേ​ഷം ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ പ്ര​ണ​യ​ത്തെക്കു​റി​ച്ച് താ​രം വാ​ചാ​ല​യാ​യ​ത്. ഒ​രു ദി​വ​സം വീ​ർ (വീ​രേ​ന്ദ്ര ചൗ​ധ​രി)​എ​ന്നെ കാ​ന്‍ഡിൽ നൈ​റ്റ് ഡി​ന്ന​റി​ന് ക്ഷ​ണി​ച്ചു. ഒ​രു ബീ​ച്ചി​ലാ​യി​രു​ന്നു അ​ത്. അ​വി​ടെ വ​ച്ച് വീ​ര്‍ പ്ര​ണ​യം തു​റ​ന്നുപ​റ​ഞ്ഞ​പ്പോ​ള്‍ ഞാ​ന്‍ സ​ന്തോ​ഷം കൊ​ണ്ട് ക​ര​യു​ക​യാ​യി​രു​ന്നു.

വ​ള​രെ സ​ര്‍​പ്രൈ​സ് ആ​യി​രു​ന്നു അ​ത്. ത​ന്‍റെ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചാ​ണ് അദ്ദേഹത്തെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്. എ​ല്ലാ​വ​രോ​ടും സ് ​നേ​ഹ​ത്തോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മു​ള്ള അദ്ദേഹത്തിന്‍റെ പെ​രു​മാ​റ്റ​മാ​ണ് എ​നി​ക്കി​ഷ്ട​പ്പെ​ട്ട​ത്.​വ​ള​രെ പെ​ട്ടെ​ന്ന് ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യി. ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷ​ത്തോ​ളം ഞ​ങ്ങ​ള്‍ പ​ല​തും പ​റ​ഞ്ഞും പ​ങ്കു​വ​ച്ചും സൗ​ഹൃ​ദം കൊ​ണ്ടുന​ട​ന്നു. എ​ന്തും പ​ങ്കു​വ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന സു​ഹൃ​ത്താ​ണ് വീ​ര്‍.



പ്ര​ണ​യം തു​റ​ന്നുപ​റ​ഞ്ഞ ശേ​ഷം ഞാ​ന്‍ അദ്ദേഹത്തെ കൂ​ടു​ത​ല്‍ മ​ന​സി​ലാ​ക്കി. മ​ന​സി​ലാ​ക്കു​ന്തോ​റും ഇ​ഷ്ടം കൂ​ടി. വീ​റി​നെ എ​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​യി ല​ഭി​ച്ച​തി​ല്‍ വ​ള​രെ അ​ധി​കം സ​ന്തോ​ഷ​വ​തി​യാ​ണ് ഞാ​ന്‍ - ന​മി​ത പ​റ​ഞ്ഞു.​ന​വം​ബ​ര്‍ 24 നാ​ണ് ന​മി​ത​യും വീ​റും വി​വാ​ഹി​ത​രാ​യ​ത്.