ബ്രാ​ഹ്മ​ണ പെ​ണ്‍​കു​ട്ടി​യാ​യി ന​യ​ൻ​താ​ര എ​ത്തു​ന്നു
Thursday, May 24, 2018 10:27 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ലൗ ​ആ​ക്ഷ​ൻ ഡ്രാ​മ. നി​വി​ൻ പോ​ളി​യും തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

നി​വി​ൻ പോ​ളി ദി​നേ​ശ​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ശോ​ഭ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ന​യ​ൻ​സ് എ​ത്തു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട്ടെ ഒ​രു ബ്രാ​ഹ്മ​ണ പെ​ണ്‍​കു​ട്ടി​യാ​യാ​ണ് ന​യ​ൻ​താ​ര എ​ത്തു​ന്ന​ത്. മ​ല​യാ​ള​വും ത​മി​ഴും എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ശോ​ഭ​യ്ക്കാ​കും. നി​വി​ൻ പോ​ളി​യു​ടെ ദി​നേ​ശ​നും ഒ​രു സ​ന്പ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്.

ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ത​ന്നെ ചി​ത്ര​ത്തി​ന്‍റെ സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ൽ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ സാ​റ്റ​ലൈ​റ്റ് തു​ക​യാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ജു വ​ർ​ഗീ​സ്, ശ്രീ​നി​വാ​സ​ൻ, ഉ​ർ​വ​ശി, ജൂ​ഡ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രും അ​ഭി​നേ​താ​ക്ക​ളാ​യി എ​ത്തു​ന്നു​ണ്ട്. അ​ജു വ​ർ​ഗീ​സി​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ഫ​ണ്‍​ടാ​സ്റ്റി​ക്ക് ഫി​ലിം​സാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.