ബാഹുബലിക്ക് വീണ്ടും റിക്കാർഡ്
Sunday, January 7, 2018 3:06 PM IST
നി​ര​വ​ധി റിക്കാർ​ഡു​ക​ൾ പൊളിച്ചെഴുതിയ എ​സ്. എ​സ്. രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി മ​റ്റൊ​രു നേട്ടം കൂടി സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു. 2017ൽ ​വി​ക്കിപീ​ഡി​യ​യി​ൽ ഏ​റ്റ​വും അ​ധി​കം വാ​യി​ക്ക​പ്പെ​ട്ട പേ​ജു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബാ​ഹു​ബ​ലി: ദ് ​ക​ണ്‍​ക്ലൂ​ഷ​ൻ. ലോ​ക​വ്യാ​പ​ക​മാ​യി പ​തി​നൊ​ന്നാം സ്ഥാ​ന​മാ​ണ് ബാ​ഹു​ബ​ലി​ക്കു​ള്ള​ത്.

2017ലെ ​മ​ര​ണ​ങ്ങ​ൾ എ​ന്ന പേ​ജാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്ന​ത്. ഡോ​ണ​ൾ​ഡ് ട്രം​പ് ര​ണ്ടാം സ്ഥാ​ന​ത്തും എ​ലി​സ​ബ​ത്ത് രാ​ജ്ഞി മൂ​ന്നാം സ്ഥാ​ന​ത്തും ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് നാ​ലാം സ്ഥാ​നത്തുമാണ്. ലി​സ്റ്റ് ഓ​ഫ് ബോ​ളി​വു​ഡ് ഫി​ലിം​സ് 2017 ആ​ണ് ഏ​റ്റ​വും അ​ധി​കം വാ​യി​ച്ചി​ട്ടു​ള്ള മ​റ്റൊ​രു പേ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.