നിമിഷ ഇനി ചാക്കോച്ചന്‍റെ നായിക
Friday, November 17, 2017 2:02 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി നി​മി​ഷ സ​ജ​യ​ൻ എ​ത്തു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും ന​ടി​യു​മാ​യ സൗ​മ്യ സ​ദാ​ന​ന്ദ​ൻ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ഇ​രുവ​രും നാ​യി​കാ നാ​യ​ക​ൻ​മാ​രാ​യി എ​ത്തു​ന്ന​ത്. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഭാ​ര്യാഭ​ർ​ത്താ​ക്ക​ൻ​മാ​രാ​യാ​ണ് ഇ​രു​വ​രും എ​ത്തു​ന്ന​ത്. കു​ടും​ബ പ്രേ​ക്ഷ​ക​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

അ​ന​ന്യ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ സോ​ണി മ​ഠ​ത്തി​ലാ​ണ്. മ​ല്ലി​ക സു​കു​മാ​ര​നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് നി​മി​ഷ. തി​ക​ച്ചും സാ​ധാ​ര​ണ​മാ​യ ഒ​രു ചി​ത്ര​മാ​ണി​തെ​ന്നും ട്വി​സ്റ്റു​ക​ളോ സം​ഘ​ട്ട​ന​മോ മ​റ്റു സ​ർ​പ്രൈ​സോ ഒ​ന്നും ചി​ത്ര​ത്തി​ലു​ണ്ടാ​കി​ല്ലെ​ന്നും സം​വി​ധാ​യി​ക പ​റ​യു​ന്നു.

ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ചെ​ന്പൈ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​നാ​ണ് സൗ​മ്യ​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.