പ്രണവ് മോഹൻലാൽ ഞെട്ടിക്കും
Monday, November 20, 2017 2:56 AM IST
ആ​ദി തിയ​റ്റ​റു​ക​ളി​ലെ​ത്തു​ന്പോ​ൾ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കു​മെ​ന്നു​റ​പ്പ്. ഡ്യൂ​പ്പി​ല്ലാ​തെ​യാ​ണ​ത്രെ പ്ര​ണ​വ് ഈ ​ചി​ത്ര​ത്തി​ലെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പി​താ​വ് മോ​ഹ​ൻലാ​ൽ ത​ന്നെ​യാ​ണ് പ്ര​ണ​വി​ന്‍റെ മാ​തൃ​ക. ആ​ക്‌ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് ആ​ദി. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ആ​ദ്യ​ചി​ത്ര​മെ​ന്ന ഖ്യാ​തി​യോ​ടു​കൂ​ടി​യാ​ണ് ആ​ദി​യെ​ത്തു​ക.



വി​ദേ​ശ ചി​ത്ര​ങ്ങ​ളി​ൽ മാ​ത്രം കാ​ണാ​റു​ള്ള പാ​ർ​ക്ക​ർ അ​ഭ്യാ​സ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​തി​നാ​യി വി​ദേ​ശ​ത്തു നി​ന്ന് ഡ്യൂ​പ്പി​നെ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ക്ക​ർ അ​ഭ്യാ​സ​ങ്ങ​ൾ സ്വ​യം ചെ​യ്യാ​ൻ പ്ര​ണ​വ് തീ​രു​മാ​നി​ക്കു​ക​​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശ പ​രി​ശീ​ല​ക​രോ​ട് ചേ​ർ​ന്ന് പ്ര​ണ​വ് പാ​ർ​ക്ക​ർ അ​ഭ്യാ​സ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ മ​റ്റു ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും ആ​ദി​യി​ലെ ആ​ക്‌ഷ​നെ​ന്ന് സം​വി​ധാ​യ​ക​ൻ ജിത്തു ജോ​സ​ഫ് പ​റ​യു​ന്നു. എ​ന്താ​യാ​ലും ജ​നു​വ​രി 26ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്പോ​ൾ പ്ര​ണ​വി​ന്‍റെ ആ​ക്‌ഷ​ൻ വി​സ്മ​യ​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​ർ ഉ​റ​പ്പു​പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.