പൃഥ്വി- അഞ്ജലി ചിത്രം തുടങ്ങുന്നു
Monday, October 30, 2017 3:13 AM IST
അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു ബാം​ഗ​ളൂ​ർ ഡേ​യ്സ് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം അ​ഞ്ജ​ലി മേ​നോ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ഉൗ​ട്ടി​യാ​ണ്. പാ​ർ​വ​തി​യും ന​സ്രിയ​യു​മാ​യി​രി​ക്കും നാ​യി​ക​മാ​ർ. വി​വാ​ഹ​ത്തി​നു​ശേ​ഷ​മു​ള്ള ന​സ്രി​യ​യു​ടെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ന​സ്രിയ അ​ഭി​ന​യി​ക്കു​ന്ന​ത്.

ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ അ​ഞ്ജ​ലി​യു​ടെ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് സ​ഹ​ക​രി​ച്ചു തു​ട​ങ്ങും. ര​ജ​പു​ത്ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എം. ​ര​ഞ്ജി​ത് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മുന്പ് പൃഥ്വിയും അഞ്ജലി മേനോനും ഒന്നിച്ച മഞ്ചാടിക്കുരു നിരവധി അവാർഡുകൾ നേടിയിരുന്നു.