ഇ​ഷ്ട​ന​ന്പ​റി​ന് പൃ​ഥ്വിരാജ് മു​ട​ക്കി​യ​ത് ആ​റു ല​ക്ഷം
Tuesday, March 6, 2018 10:07 AM IST
കാ​റി​ന് ഇ​ഷ്ട ന​ന്പ​ർ സ്വ​ന്ത​മാ​ക്കാ​ൻ ന​ട​ൻ പൃ​ഥ്വി​രാ​ജ് ചെ​ല​വി​ട്ട​ത് ആ​റു ല​ക്ഷം രൂ​പ. കെ​എ​ൽ 7 സി​എ​ൻ ഒ​ന്ന് എ​ന്ന ന​ന്പ​റാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​രെ പി​ന്നി​ലാ​ക്കി പൃ​ഥ്വി സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​ന​ന്പ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന​ത്തി​ൽ ഒ​രു ല​ക്ഷം രൂപ വേ​റെ​യും ചെ​ല​വാ​യി. ഇ​ന്ന​ലെ കാ​ക്ക​നാ​ട് ആ​ർ​ടി ഓ​ഫീ​സി​ൽ ന​ട​ന്ന വാ​ഹ​ന ന​ന്പ​ർ ലേ​ല​ത്തി​ൽ​ഏ​റ്റ​വും കൂ​ടി​യ തു​ക​യ്ക്ക് പോ​യ ന​ന്പ​റും ഇ​താ​യി​രു​ന്നു.

30, 56,000 രൂ​പ​യാ​ണ് സ​ർ​ക്കാ​രി​ലേ​ക്ക് പി​രി​ഞ്ഞു​കി​ട്ടി​യ​ത്. സി​എ​ൻ സീ​രി​സി​ൽ തു​ട​ങ്ങു​ന്ന ന​ന്പ​റു​ക​ൾ​ക്കാ​യി​രു​ന്നു വാ​ശി​യേ​റി ലേ​ലം ന​ട​ന്ന​ത്. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച ലേ​ല ന​ട​പ​ടി​ക​ൾ വൈ​കു​ന്നേ​രം 4.30 നാ​ണ് അ​വ​സാ​നി​ച്ച​ത്. 34 ന​ന്പ​റു​ക​ളും മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്തി​രു​ന്ന​താ​ണ്. ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​എ​ൽ. ഫ്രാ​ങ്കി​ളാ​ണ് ലേ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.