റി​ച്ചി​യെ താ​ര​ത​മ്യം ചെ​യ്യേ​ണ്ട: രക്ഷിത് ഷെട്ടി
Saturday, December 16, 2017 11:45 PM IST
റി​ച്ചി സി​നി​മ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വി​വാ​ദ​ങ്ങ​ളും ത​ല​പൊ​ക്കിത്തു​ട​ങ്ങി​യി​രു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രൂ​പേ​ഷ് പീ​താം​ബ​ര​നാ​ണ് ആ​ദ്യം വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. എ​ന്നാ​ൽ ക​ന്ന​ട സി​നി​മ​യാ​യ ഉ​ളി​ദ​വ​രു ക​ണ്ടന്തേയി​ൽ നായകനായി എ​ത്തി​യ ര​ക്ഷി​ത് ഷെ​ട്ടി പ​റ​യു​ന്ന​ത് അ​തും ഇ​തും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യേ​ണ്ടാ​യെ​ന്നാ​ണ്. ക​ന്ന​ഡ​യി​ൽ സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​തും ര​ക്ഷി​ത് ഷെ​ട്ടി ത​ന്നെ​യാ​ണ്.

റി​ച്ചി താ​നു​ണ്ടാ​ക്കി​യ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും അ​ത് എ​ങ്ങ​നെ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് പോ​ലും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റൊ​രാ​ള്‍ എ​ഴു​തി​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ പ​രി​ത​സ്ഥി​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി നി​റ​ഞ്ഞ ജോ​ലി​യാ​ണ് നി​വി​ന്‍ പോ​ളി പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്നും ര​ക്ഷി​ത് പ​റ​ഞ്ഞു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.