പ്ര​തി​ഷേ​ധം ദി​ലീ​പ് എ​ന്ന വ്യ​ക്തി​ക്കെ​തി​രെ​യ​ല്ല: രഞ്ജിനി
Friday, July 6, 2018 9:39 AM IST
താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ആ​ൺ​മേ​ധാ​വി​ത്തം പു​ല​ർ​ത്തു​ന്ന തീ​രു​മാ​ന​ങ്ങ​ളോ​ടാ​ണ് താ​ൻ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​​ച്ച​തെ​ന്നും ത​ന്‍റെ പ്ര​തി​ഷേ​ധം ദി​ലീ​പ് എ​ന്ന വ്യ​ക്തി​ക്കെ​തി​രെ​യ​ല്ലെ​ന്നും ന​ടി ര​ഞ്ജി​നി. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ന​ടി ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ന​ട​ൻ ദി​ലീ​പി​നെ അ​മ്മ​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം വ​ന്ന​പ്പോ​ൾ സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വി​മ​ണ്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വി​നൊ​പ്പം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ര​ഞ്ജി​നി രം​ഗ​ത്തു വ​ന്നി​രു​ന്നു. അ​മ്മ സം​ഘ​ട​ന​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്നും ര​ഞ്ജി​നി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യാ​തെ അ​മ്മ​യി​ലേ​ക്ക് തി​രി​കെ​യി​ല്ലെ​ന്ന ദി​ലീ​പി​ന്‍റെ നി​ല​പാ​ടി​ൽ ന​ന്ദി​യു​ണ്ടെ​ന്നും ര​ഞ്ജി​നി പ​റ​യു​ന്നു. ദി​ലീ​പ് മാ​ന്യ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കോ​ട​തി​വി​ധി​ക്കാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ര​ഞ്ജി​നി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

അ​മ്മ​യു​ടെ തീ​രു​മാ​ന​ത്തി​ൽ ത​നി​ക്ക് വ​ള​രെ നി​രാ​ശ​യു​ണ്ട്. എ​ന്തു​കൊ​ണ്ട് അ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ സ​ഹോ​ദ​രി​യോ​ട് മാ​പ്പു​പ​റ​ഞ്ഞു​കൂ​ടാ. ന​മ്മ​ളൊ​ന്ന്, ന​മ്മ​ളൊ​രു കു​ടും​ബം എ​ന്ന അ​മ്മ​യു​ടെ മു​ദ്ര​വാ​ക്യം പി​ന്നെ​ന്തി​നാ​ണ്- ര​ഞ്ജി​നി ചോ​ദി​ക്കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​നൊ​പ്പം ദി​ലീ​പി​നോടൊത്ത് ര​ഞ്ജി​നി അ​ഭി​ന​യി​ച്ച റി​ങ്മാ​സ്റ്റ​ർ എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​വും പോ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.