രാ​ജ-2 അടുത്ത വർഷം തിയറ്ററുകളിലെത്തും
Tuesday, May 22, 2018 10:50 AM IST
പോ​ക്കി​രി രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗം ഒ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തു​മെ​ന്ന​തി​ന് സം​ശ​യലേ​ശമെ​ന്യേ ഉ​റ​പ്പി​ക്കാ​നാ​യി റി​ലീ​സ് തീ​യ​തി​യും പ്ര​ഖ്യാ​പി​ച്ചു. 2019 മാ​ർ​ച്ച് 21ന് ​ചി​ത്രം തിയ​റ്റ​റി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

2010-ൽ ​വൈ​ശാ​ഖ് ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് പോ​ക്കി​രി രാ​ജ. എ​ട്ടു വ​ർ​ഷ​ത്തിനു ശേ​ഷ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്ന​ത്. ചി​ത്രീ​ക​ര​ണം എ​ന്നു തു​ട​ങ്ങു​മെ​ന്നു​ള്ള കാ​ര്യം ഇ​തു​വ​രെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​ന്നാം ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പൃ​ഥ്വി​രാ​ജ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്നു​ള്ള കാ​ര്യം ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.