അഭിനയം മടുത്തു: റിച്ച
Wednesday, October 25, 2017 11:54 PM IST
ത​നി​ക്ക് ഇ​നി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു ന​ടി റി​ച്ച ഗം​ഗോ​പാ​ധ്യായ. 2013 ൽ ​പു​റ​ത്തി​റ​ങ്ങി​യ മി​ർ​ച്ചി എ​ന്ന പ്ര​ഭാ​സ് ചി​ത്ര​ത്തി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ റി​ച്ച അ​ഭി​ന​യി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​മാ​യി തെ​ന്നി​ന്ത്യ​ൻ ഗ്ലാ​മ​ർ നാ​യി​ക റി​ച്ച സി​നി​മാ​ഭി​ന​യ​ത്തി​ൽ നി​ന്നു വി​ട്ടുനി​ൽ​ക്കു​ക​യാ​ണ്.

2013 മു​ത​ൽ ഇ​പ്പോ​ഴും ആ​ളു​ക​ൾ എ​ന്നോ​ട് ഏ​താ​ണ് അ​ടു​ത്ത ചി​ത്രം എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​നി അ​ഭി​ന​യി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ഞാ​ന​വ​രോ​ടൊ​ക്കെ മ​റു​പ​ടി പ​റ​യാ​റു​ള്ള​ത്. അ​തെ അ​ത് സ​ത്യ​മാ​ണ്.. എ​നി​ക്കി​നി അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ട​മി​ല്ല എ​ന്ന് പ​റ​ഞ്ഞാ​ലും, ഞാ​ൻ ഇ​നി​യും അ​ഭി​ന​യി​ക്കും എ​ന്ന് ചി​ല​ർ ക​രു​തു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ അ​ഭി​ന​യത്തി​ലു​ള്ള താ​ത്പ​ര്യം ന​ഷ്ട​പ്പെ​ട്ടു- റി​ച്ച വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ പ​ഠ​ന​ത്തി​ലാ​ണ് റി​ച്ച​യു​ടെ ശ്ര​ദ്ധ. വാ​ഷിംഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ലി​ൻ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സി​ൽ എം​ബി​എ ചെ​യി​തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ താ​രം. ലീ​ഡ​ർ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് റി​ച്ച​യു​ടെ അ​ര​ങ്ങേ​റ്റം. മ​യ​ക്കം എ​ന്ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​യി ത​മി​ഴി​ൽ എ​ത്തി​യ​തി​ലൂ​ടെ​യാ​ണ് റി​ച്ച ശ്ര​ദ്ധി​ക്കപ്പെ​ട്ട​ത്.

ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഒ​ത്തി​രി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചു. തു​ട​ർ​ന്ന് ചി​ന്പു​വി​നൊ​പ്പം ഒ​സ്തി എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. കാ​ണാ​നി​ല്ല.. കാ​ണാ​നി​ല്ല.. ര​ണ്ടേ ര​ണ്ട് ത​മി​ഴ് ചി​ത്ര​ത്തി​ന് ശേ​ഷം റി​ച്ച വീ​ണ്ടും തെ​ലു​ങ്കി​ലേ​ക്ക് മ​ട​ങ്ങി. ഇ​ട​യ്ക്ക് ഒ​രു ബം​ഗാ​ളി ചി​ത്ര​ത്തി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.