ദുൽഖർ ചിത്രത്തിന്‍റെ ​ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​ൻ പൃ​ഥ്വി​രാ​ജ്
Thursday, November 23, 2017 4:32 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ തീ​വ്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ത​യാ​റാ​കു​ന്നു​വെ​ന്ന് അ​ഞ്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ രൂ​പേ​ഷ് പീ​താം​ബ​ര​ൻ അ​റി​യി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല പു​തി​യ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​കും ചി​ത്രം നി​ർ​മി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പൊ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് പൃ​ഥ്വി​രാ​ജ് ആ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. 2019ൽ ​മാ​ത്ര​മേ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യു​ള്ളു.



ബെ​ന്യാ​മി​ൻ എ​ഴു​തി​യ ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ബ്ല​സി നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടാ​തെ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​ർ എ​ന്ന ചിത്രത്തിന്‍റെ തി​ര​ക്കു​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ തീ​വ്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ക​യു​ള്ളു. ന​സ്രി​യ ന​സീം, പാ​ർ​വ​തി എ​ന്നി​വ​രൊ​ന്നി​ക്കു​ന്ന അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് പൃഥ്വി​രാ​ജ് ഇ​പ്പോ​ൾ.

ഡോ. ​റോ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന അം​ഗ​രാ​ജ്യ​ത്തെ ജി​മ്മ​ൻ​മാ​ർ ഉ​ൾ​പ്പ​ടെ ഒരുപിടി ചി​ത്ര​ങ്ങ​ളുടെ തി​ര​ക്കി​ലാ​ണ് രൂ​പേ​ഷ് പീ​താം​ബ​ര​ൻ.