മു​ടി വെ​ട്ടി ക്യൂട്ട് ലുക്കിൽ സാമന്ത
Thursday, February 22, 2018 10:42 AM IST
ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കാ​യി താ​ര​ങ്ങ​ൾ എ​ന്തും ചെ​യ്യാ​റു​ണ്ട്. ദാ ​ഇ​പ്പോ​ൾ സാമന്ത ത​ന്‍റെ മു​ടി വെ​ട്ടി ക്യൂ​ട്ട് ലു​ക്കി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.യു ​ടേ​ൺ എ​ന്ന ക​ന്ന​ട ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കി​ന് വേ​ണ്ടി​യാ​ണ് സാമന്ത മു​ടി​വെ​ട്ടി​യ​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ​വ​ൻ കു​മാ​റാ​ണ്.

ഏ​റെ നി​രൂ​പ​ക പ്ര​ശം​സ​നേ​ടി​യ യു ​ടേ​ൺ ക​ഴി​ഞ്ഞ​വ​ർ​ഷം വി.​കെ. പ്ര​കാ​ശ് മ​ല​യാ​ള​ത്തി​ലേ​ക്ക് കെയർഫുൾ എന്ന പേരിൽ റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ൽ സ​ന്ധ്യാ​രാ​ജു​വാ​ണ് നാ​യി​ക​യാ​യി എ​ത്തി​യ​ത്. ക​ന്ന​ട​യി​ൽ ശ്ര​ദ്ധ ശ്രീ​നാ​ഥാ​ണ് നാ​യി​ക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തത്. ഈ ​വേ​ഷ​ത്തി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ സാ​മ​ന്ത​യു​ടെ ക​ട​ന്നു വ​ര​വ്. ജേ​ണ​ലി​സ്റ്റി​ന്‍റെ വേ​ഷം സാമ​ന്ത​യ്ക്ക് ന​ല്ല​വ​ണ്ണം ഇ​ണ​ങ്ങു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

നാ​ഗ ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് സാമന്ത​യ്ക്ക്. ത​മി​ഴി​ൽ ഇ​രു​മ്പ് തി​റൈ എ​ന്ന ചി​ത്ര​മാ​ണ് സാമന്ത​യു​ടേ​താ​യി ഉ​ട​ൻ റി​ലീ​സി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.രം​ഗ​സ്ഥ​ലം, സീ​മ രാ​ജ, സൂ​പ​ര്‍ ഡ്യൂ​ല​ക്‌​സ്, മ​ഹാ​ന​ദി, ന​ടി​ക​യാ​ര്‍ തി​ല​കം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും സാ​മ​ന്ത നാ​യി​ക​യാ​യി എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.