തുറന്നുപറഞ്ഞ് ശ്രുതി ഹരിഹരൻ
Saturday, January 20, 2018 10:44 AM IST
സി​നി​മ​യി​ൽ കാ​സ്റ്റിം​ഗ് കൗ​ച്ച് ഉ​ണ്ടെന്നു​ള്ള​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. പ​ല ന​ടി​മാ​രും ഇ​തി​നേ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ക​ന്ന​ഡ താ​രം ശ്രു​തി ഹ​രി​ഹ​ര​നും കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ക​ന്ന​ഡ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു ക​ന്ന​ഡ നി​ർ​മാ​താ​വ് എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ചു. നാ​യി​ക​യാ​ക്കാം. പ​ക്ഷേ ഞ​ങ്ങ​ൾ അ​ഞ്ചു നി​ർ​മാ​താ​ക്ക​ളു​ണ്ട്. ഞ​ങ്ങ​ൾ മാ​റി മാ​റി ഞ​ങ്ങ​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം നി​ന്നെ ഉ​പ​യോ​ഗി​ക്കും. ഇ​താ​യി​രു​ന്നു അ​യാ​ളു​ടെ ഡി​മാ​ൻ​ഡ്. ഞാ​നി​ത് ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു. ഞാ​ൻ ചെ​രി​പ്പ് ഇ​ട്ടോ​ണ്ടാണ് ​ന​ട​ക്കു​ന്ന​ത്. എ​ന്‍റെ​യ​ടു​ത്ത് വ​ന്നാ​ൽ ചെ​രി​പ്പൂ​രി അ​ടി​ക്കു​മെ​ന്നു ഞാ​ൻ മ​റു​പ​ടി ന​ൽ​കി- ശ്രു​തി ഹ​രി​ഹ​ര​ൻ പ​റ​യു​ന്നു.

ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം ക​ന്ന​ഡ സി​നി​മ​യി​ൽ ഈ ​ക​ഥ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​തി​നു​ശേ​ഷം എ​നി​ക്കു ക​ന്ന​ഡ സി​നി​മ​യി​ൽ ധാ​രാ​ളം ഓ​ഫ​റു​ക​ൾ വ​ന്നു. പ​ക്ഷേ ഒ​രി​ക്ക​ൽ​പോ​ലും ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല.

പ​ക്ഷേ ത​മി​ഴ്സി​നി​മ​യി​ലെ സ്ഥി​തി അ​താ​യി​രു​ന്നി​ല്ല. ഒ​രു നി​ർ​മാ​താ​വു​മാ​യി സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ഴ​ക്കി​ടേ​ണ്ടി വ​ന്നു. അ​തി​നു​ശേ​ഷം ത​മി​ഴി​ൽ​നി​ന്ന് ഇ​തു​വ​രെ അ​വ​സ​രങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല-​ശ്രു​തി പ​റ​ഞ്ഞു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ സോ​ളോ​യി​ൽ ശ്രു​തി അ​ഭി​ന​യി​ച്ചി​ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.