ഉണ്ണിയുടെ നായികമാരായി ശ്രു​തിയും ശി​വ​ദ​യും
Wednesday, December 6, 2017 6:08 AM IST
ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ണ​ക്യ ത​ന്ത്ര​ത്തി​ൽ നാ​യി​കാ വേ​ഷ​ത്തിലെത്തുന്ന​ത് ശി​വ​ദ​യും ശ്രു​തി രാ​മ​ച​ന്ദ്ര​നും. ഒ​രു ക​ന്പ​നി സി​ഇ​ഒ ആ​യ മോ​ഡേ​ണ്‍ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​മാ​യി ശി​വ​ദ എ​ത്തു​ന്പോ​ൾ അ​നാ​ഥ​യാ​യ ഗ്രാ​മീ​ണ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ്രു​തി രാ​മ​ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ നാ​ലു വേ​ഷ​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​നാ​ണ് പ്ര​തി​നാ​യ​ക വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സാ​യി കു​മാ​ർ, ര​മേ​ഷ് പി​ഷാ​ര​ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സ​ന്പ​ത്ത്, ജ​യ​ൻ ചേ​ർ​ത്ത​ല, സോ​ഹ​ൻ സീ​നു​ലാ​ൽ, ഡ്രാ​ക്കു​ള സു​ധീ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഈ ​മാ​സം 13ന് ​ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ വാ​ഗ​മ​ണ്‍, കു​ട്ടി​ക്കാ​നം എ​ന്നിവിടങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.