ബംഗാളി പെൺകുട്ടിയുടെ കഥയുമായി സുനേത്ര
Wednesday, November 22, 2017 6:43 AM IST
മി​ക​ച്ച ര​ണ്ടാമ​ത്തെ ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ "ഒ​റ്റ​യാ​ൾ പാ​ത', ഐഎഫ്എഫ്കെ മ​ല​യാ​ളം സി​നി​മ​ ടുഡേ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത "മറവി' തു​ട​ങ്ങി​യ സി​നി​മക​ളി​ലൂ​ടെ ശ്രേ​ദ്ധേ​യ​രാ​യ സം​വി​ധാ​യ​ക ജോ​ഡി​ക​ളാ​യ സ​ന്തോ​ഷ് ബാ​ബുസേ​ന​ൻ- സ​തീ​ഷ് ബാ​ബുസേ​ന​ൻ സ​ഹോ​ദ​രന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് സുനേത്ര.

ഫി​ഫ്ത്ത് എ​ല​മെ​ന്‍റ് ഫി​ലിം​സി​നു​വേ​ണ്ടി സ​ന്തോ​ഷ് ബാ​ബുസേ​ന​ൻ നി​ർ​മിക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സു​നേ​ത്ര എ​ന്ന ബം​ഗാ​ളി പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് പു​തി​യ ചി​ത്രം പ​റ​യു​ന്ന​ത്. ബം​ഗാ​ളി അ​ഭി​നേ​ത്രി​യാ​യ നീ​ന​ ച​ക്ര​വ​ർ​ത്തി​യാ​ണ് സു​നേ​ത്ര​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ്രീ​റാം മോ​ഹ​ൻ, കെ. ​ക​ലാധ​ര​ൻ, ജി​ബി​ൻ​നാ​യ​ർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.