ഇ​നി മാ​ണി​ക്യ​ന്‍റെ യൗ​വനം; ഒ​ടി​യ​ന്‍റെ മൂ​ന്നാം ഷെ​ഡ്യൂ​ൾ മാ​ർ​ച്ചി​ൽ
Tuesday, February 20, 2018 4:15 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.എ.ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ മൂ​ന്നാം ഷെ​ഡ്യൂ​ൾ മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ശ്രീ​കു​മാ​ർ മേ​നോ​ൻ ഫേസ്ബുക്കിലൂടെയാണ് മൂന്നാം ഷെഡ്യൂൾ തുടങ്ങാൻ പോകുന്ന കാര്യം അറിയിച്ചത്.

ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ യൗ​വ​ന കാ​ല​ഘ​ട്ട​മാ​ണ് തേ​ങ്കു​റി​ശി​യി​ൽ അ​റു​പ​ത് ദി​വ​സ​ത്തെ ഈ ​ഷെ​ഡ്യൂ​ളി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ലി​നെ കൂ​ടാ​തെ മ​ഞ്ജു വാ​ര്യ​ർ, പ്ര​കാ​ശ് രാ​ജ്, സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ്, സ​ന, ന​രേ​ൻ, കൈ​ലാ​ഷ് എ​ന്നി​വ​രും മൂന്നാം ഷെഡ്യൂൾ ചിത്രീകരണത്തിന് ഉണ്ടാകുമെന്നും സംവിധായകൻ വ്യക്തമാക്കി.

ചി​ത്ര​ത്തി​ലെ ത​ന്‍റെ യൗ​വ​ന കാ​ല​ഘ​ട്ട​ത്തി​നാ​യി മോ​ഹ​ൻ​ലാ​ൽ ശ​രീ​ര ഭാ​രം കു​റ​ച്ച​ത് ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ഒടിയൻ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.