ഗ്രേ​റ്റ് ഫാ​ദ​ർ തെ​ലു​ങ്കിലേ​ക്ക്; നായകൻ സൂപ്പർതാരം
Thursday, November 16, 2017 7:14 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്ത സൂപ്പർഹിറ്റ് ചിത്രം ദ് ഗ്രേ​റ്റ് ഫാ​ദ​ർ തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. തെ​ലു​ങ്ക് സൂ​പ്പ​ർ സ്റ്റാ​ർ വെ​ങ്കി​ടേ​ഷാ​ണ് മ​മ്മൂ​ട്ടി​ ചെയ്ത ഡേ​വി​ഡ് നൈ​നാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ലാ​ണ് പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ. നി​വി​ൻ പോ​ളി​യു​ടെ പ്രേ​മം, ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി, മോ​ഹ​ൻ​ലാ​ലി​ന്‍റെ ദൃ​ശ്യം തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ഇ​തി​നു മു​ന്പ് തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്തി​രു​ന്നു. ദൃ​ശ്യ​ത്തി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കി​ൽ വെ​ങ്കി​ടേ​ഷ് ആ​യി​രു​ന്നു നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.