"ഞ​ങ്ങ​ളോ​ട് മാ​പ്പ് ചോ​ദി​ച്ചി​ട്ട് കാ​ര്യ​മി​ല്ല, ഫേ​സ്ബു​ക്ക് ക​നി​യ​ണം'- വ്യാജന്മാരോട് വിജയ് ബാബു
Thursday, December 28, 2017 11:33 AM IST
ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്ത ആ​ട് 2വി​ന്‍റെ തി​യ​റ്റ​ർ ദൃ​ശ്യ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വയ്ക്കു​ന്ന​വ​ർ​ക്ക് കി​ട്ടു​ന്ന​ത് എ​ട്ടി​ന്‍റെ പ​ണി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച 3000 പേ​ജു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നും മൊ​ബൈ​ലി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത പേ​ജു​ക​ളാ​ണ് ഇ​വ​യെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല തങ്ങ​ളോ​ട് മാ​പ്പ് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെന്നും പേ​ജു​ക​ൾ തി​രി​കെ ല​ഭി​ക്കാ​ൻ ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ ത​ന്നെ ക​നി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർത്തു. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ പരക്കുന്നു​ണ്ടെ​ന്ന് പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി ഫേ​സ്ബു​ക്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കു​ന്ന​ത്.

വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: