ആർ.എസ്. വിമലിന്‍റെ കർണൻ റി​ലീ​സ് ചെ​യ്യു​ന്ന​ത് 32 ഭാ​ഷ​ക​ളി​ൽ
Wednesday, January 24, 2018 5:03 PM IST
ചിയാൻ വി​ക്രമിനെ നാ​യ​ക​നാ​ക്കി ആ​ർ.എ​സ്. വി​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​തി​ഹാ​സ ചി​ത്രം മ​ഹാ​വീ​ർ ക​ർ​ണ പു​റ​ത്തി​റ​ങ്ങു​ന്ന​ത് 32 ഭാ​ഷ​ക​ളി​ൽ. ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ മ​റ്റ് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത് ഡ​ബ് ചെ​യ്താ​യി​രി​ക്കും.

ഒ​രു ഹോ​ളി​വു​ഡ് താ​രം ഭീ​മ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. അ​ടു​ത്ത​വ​ർ​ഷം ഡി​സം​ബ​റി​ൽ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദ്, ജ​യ്പൂ​ർ, ന​യാ​ഗ്രാ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വി​ട​ങ്ങ​ൾ പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നാ​യ ചി​ത്രം മു​ന്നൂ​റ് കോ​ടി ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.