അഭയയിലെ അമ്മമാർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ഭാമ
Friday, May 25, 2018 11:11 AM IST
അ​ഭ​യ​യി​ലെ അന്തേവാസികളായ അ​മ്മ​മാ​ർ​ക്കൊ​പ്പം ഇ​ത്ത​വ​ണത്തെ പി​റ​ന്നാ​ളാ​ഘോ​ഷി​ച്ച​് ഭാമ വ്യത്യസ്തയായി. അ​മ്മ​മാ​ർ​ക്കൊ​പ്പം നി​ന്ന് കേ​ക്ക് മു​റി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. താ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യം ചെ​യ്യാ​ൻ കാ​ണി​ച്ച സന്മന​സി​ന് കൈ​യ​ടി​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്. അ​തീ​വ സ​ന്തോ​ഷ​ത്തോ​ടെ കേ​ക്ക് മു​റി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ഫോ​ട്ടോ താ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.