മൈ ​സ്റ്റോ​റി​ക്ക് പിന്തുണയുമായി അജു വർഗീസ്
Wednesday, July 11, 2018 3:58 PM IST
പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ മൈ​സ്റ്റോ​റി​ക്ക് എ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ര​ക്കെ ആ​ക്ര​മണമാ​ണ്. തികച്ചും ആ​സു​ത്രി​ത​മാ​യ ആ​ക്ര​മ​ണം സി​നി​മ​യ്ക്കെ​തി​രെ ന​ട​ക്കു​മ്പോ​ൾ ചി​ത്ര​ത്തി​ന് പൃ​ഥ്വി​യും പാ​ർ​വ​തി​യും പി​ന്തു​ണ ന​ൽ​കു​ന്നി​ല്ലെ​ന്ന് സം​വി​ധാ​യ​ക റോ​ഷ്നി ദി​ന​ക​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യ്ക്ക് ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യും ന​ൽ​കി രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​ആ​ക്ര​മ​ണം ഒ​രു വ്യ​ക്തി​യെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. വി​ദേ​ശ​ത്ത് ചി​ത്രീ​ക​രി​ച്ച ഈ ​സി​നി​മ വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ക്കി​യ​ത്. ഈ ​ചി​ത്ര​മൊ​രു പ്ര​ണ​യ​ക​ഥ​യാ​ണെ​ന്നും ന​ല്ല​യൊ​രു സ​സ്പെ​ൻ​സു​ണ്ടെ​ന്നും ഒ​രു​പാ​ട് പേ​രു​ടെ പ​രി​ശ്ര​മ​മാ​യ ഈ ​സി​നി​മ​യ്ക്ക് ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​മ്മൂ​ട്ടി​യു​ടെ ക​സ​ബ​യ്ക്കെ​തി​രാ​യ പാ​ർ​വ​തി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു ശേ​ഷം പാ​ർ​വ​തി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ നി​ന്നും വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​ല്ല മു​മ്പ് ചി​ത്ര​ത്തി​ന്‍റേതാ​യി പു​റ​ത്തു​വി​ട്ട ട്രെ​യി​ല​റി​നും ഗാ​ന​ത്തി​നും വ​ൻ സൈ​ബ​ർ ആ​ക്ര​മണമാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.