എ​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല: കീർത്തി സുരേഷ്
Saturday, May 12, 2018 9:38 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് തി​ള​ങ്ങി​യ ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത ക​ഥ പ​റ​ഞ്ഞ ചി​ത്ര​മാ​ണ് മ​ഹാ​ന​ടി. സാ​വി​ത്രി​യാ​യി കീ​ർ​ത്തി സു​രേ​ഷ് അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ൽ ജെ​മി​നി ഗ​ണേ​ഷ​നാ​യി വന്നത് ദു​ൽ​ഖ​റാ​യി​രു​ന്നു. തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി​ട്ടാ​യി​ട്ടാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മേ​യ് ഒ​ന്പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ, നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. സി​നി​മ ക​ണ്ട ശേ​ഷം പ്രേ​ക്ഷ​ക​രും സി​നി​മാ ലോ​ക​വും ഒ​ന്ന​ട​ങ്കം ചി​ത്ര​ത്തെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബാ​ഹു​ബ​ലി​യൊ​രു​ക്കി​യ എ​സ് എ​സ് രാ​ജ​മൗ​ലി​യും മ​ഹാ​ന​ടി​യെ പ്ര​ശം​സി​ച്ച് എ​ത്തി​യി​രു​ന്നു.

ചി​ത്ര​ത്തി​ലെ ദു​ൽ​ഖ​റി​ന്‍റെ​യും കീ​ർ​ത്തി​യു​ടെ​യും പ്ര​ക​ട​ന​ത്തെ​ പു​ക​ഴ്ത്തി​യാ​യി​രു​ന്നു രാ​ജ​മൗ​ലി എ​ത്തി​യ​ത്. സി​നി​മ​യി​ൽ അ​തി​മ​നോ​ഹ​ര​മാ​ണ് ദു​ൽ​ഖ​റെ​ന്നും ചി​ത്രം ക​ണ്ട ശേ​ഷം താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി മാ​റി​യെ​ന്നും എ​സ് എ​സ് രാ​ജ​മൗ​ലി പ​റ​ഞ്ഞു. സാ​വി​ത്രി​യെ​ന്ന അ​തു​ല്ല്യ പ്ര​തി​ഭ​യെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി​കൊ​ണ്ടു​വ​ന്നു​വെ​ന്നാ​ണ് കീ​ർ​ത്തി​യു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് രാ​ജ​മൗ​ലി പ​റ​ഞ്ഞ​ത്.

താ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള​ള​തി​ൽ വച്ച് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മ​ഹാ​ന​ടി​യി​ൽ കീ​ർ​ത്തി​യു​ടെ​തെ​ന്നും രാ​ജ​മൗ​ലി പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് രാ​ജ​മൗ​ലി​യു​ടെ പ്ര​ശം​സ​യ്ക്കു മ​റു​പ​ടി​യു​മാ​യി കീ​ർ​ത്തി ട്വി​റ്റ​റി​ൽ എ​ത്തി​യി​രു​ന്നു.’​എ​നി​ക്കി​പ്പോ​ഴും ഇ​ത് ക​ണ്ണു​ക​ളാ​ൽ വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല, ഇ​തു​മ​തി​യെ​നി​ക്ക്,ഒ​രു​പാ​ട് ന​ന്ദി സ​ർ, കീ​ർ​ത്തി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കീ​ർ​ത്തി​ക്കു പി​ന്നാ​ലെ ദു​ൽ​ഖ​ർ സ​ൽ​മാ​നും രാജ​മൗ​ലി​യു​ടെ പ്ര​ശം​സ​യ്ക്ക് ന​ന്ദി​യ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.