ലൂ​സി​ഫ​റി​ന്‍റെ ചി​ത്രീ​ക​ര​ണം അടുത്ത മാസം ആ​രം​ഭി​ക്കും
Friday, June 22, 2018 3:02 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ന്‍റെ ഷൂ​ട്ടിം​ഗ് ജൂ​ലൈ പ​തി​നെ​ട്ടി​ന് ആ​രം​ഭി​ക്കും. പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് ഈക്കാര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ ആ​ണ് നാ​യി​ക.

കാ​മ്പ​സ് ചി​ത്ര​മാ​യ ക്യൂ​നി​ൽ നാ​യി​ക​യാ​യി എ​ത്തി​യ സാ​നി​യ അ​യ്യ​പ്പ​ൻ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ ഇ​ന്ദ്ര​ജി​ത്തും ടോ​വി​നോ​യും ഈ ​സി​നി​മ​യി​ൽ പ്ര​ധാ​ന​ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

മു​ര​ളി ഗോ​പി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് സു​ജി​ത് വാ​സു​ദേ​വാ​ണ്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ലൂസിഫർ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.