നീ​രാ​ളി​യി​ലെ പാ​ട്ടു​ക​ൾ​ക്ക് ശി​വ​മ​ണി​യു​ടെ ഡ്രം​സ് താ​ളം
Friday, April 27, 2018 1:09 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​രാ​ളി​യി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് ഡ്രം​സ് താ​ളം പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത് ഡ്ര​മ്മ​ർ ശി​വ​മ​ണി. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ളു​ടെ റെ​ക്കോ​ഡിം​ഗാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ് നീ​രാ​ളി​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

മു​ന്പ് പു​റ​ത്തി​റ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ത്രി​ല്ലിം​ഗ് മോ​ഷ​ൻ പോ​സ്റ്റ​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. സ​ണ്ണി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​ദി​യ മൊ​യ്തു​വാ​ണ് നാ​യി​ക. സാ​യി​കു​മാ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും ചി​ത്ത്ര​തി​ൽ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് നീ​രാ​ളി നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.