സ​ത്യ​ൻ അ​ന്തി​ക്കാ​ട്-​ഫ​ഹ​ദ് ഫാ​സി​ൽ ചിത്രം "മലയാളി' അല്ല
Tuesday, July 17, 2018 11:19 AM IST
ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മു​മ്പ് "മ​ല​യാ​ളി' എ​ന്ന ടൈറ്റിലാണ് സിനിമയ്ക്കെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങളും കാറ്റിൽ പറത്തി സത്യൻ അന്തിക്കാട് തന്‍റെ ചിത്രത്തിന്‍റെ പേരും പ്രഖ്യാപിച്ചു. "ഞാൻ പ്രകാശൻ' എന്നാണ് ചിത്രത്തിന് പേര്. ന​മ്മ​ൾ എ​ന്നും കാ​ണു​ന്ന ടി​പ്പി​ക്ക​ൽ ട​ച്ചു​ള്ള മ​ല​യാ​ളി യു​വാ​വ് എ​ന്നാ​ണ് പ്ര​കാ​ശ​നെ കു​റി​ച്ച് സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

നായകൻ പ്ര​കാ​ശ​നാ​യി ഫ​ഹ​ദ് ഫാസിലാണ് സ്ക്രീനിൽ എത്തുന്നത്. ഫഹദിന്‍റെ നായിക സ​ലോ​മി​യാ​യി വേഷമിടുന്നത് നി​ഖി​ല വി​മ​ലാണ്. ഗോപാൽജി എന്ന മുഖ്യകഥാപാത്രമായി ശ്രീനിവാസനും ചിത്രത്തിലുണ്ട്. ഫു​ൾ​മൂ​ണ്‍ സി​നി​മ​യു​ടെ ബാ​ന​റി​ൽ സേ​തു മ​ണ്ണാ​ർ​ക്കാ​ടാ​ണ് ചിത്രം നിർമിക്കുന്നത്.

പ​തി​നാ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ജയറാം-സൗന്ദര്യ എന്നിവർ ഒന്നിച്ച "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയാണ് ഇരുവരും ഒടുവിൽ ഒന്നിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.