മൈ​സ്റ്റോ​റി വി​വാ​ദം; മ​റു​പ​ടി​യു​മാ​യി പൃ​ഥ്വി​രാ​ജ്
Sunday, July 15, 2018 2:33 PM IST
റി​ലീ​സ് ചെ​യ്ത റോ​ഷ്നി ദി​ന​ക​ർ ചി​ത്രം മൈ ​സ്റ്റോ​റി​ക്കെ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി അ​ക്ര​മ​മാ​യി​രു​ന്നു. പാ​ർ​വ​തി​ക്കെ​തി​രാ​യ അ​ക്ര​മ​മാ​ണ് ത​ന്‍റെ ചി​ത്ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി റോ​ഷ്നി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല ചി​ത്ര​ത്തെ പി​ന്തു​ണ​ച്ച് പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും ഒ​ന്നും സം​സാ​രി​ച്ചി​ല്ലെ​ന്നും റോ​ഷ്നി വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ന​ട​ൻ പൃ​ഥ്വി​രാ​ജ് ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

താ​നും പാ​ർ​വ​തി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന മൈ​സ്റ്റോ​റി​യും കൂ​ടെ​യും ഒ​ന്നി​ച്ച് റി​ലീ​സ് ചെ​യ്യ​രു​തെ​ന്ന് സം​വി​ധാ​യി​ക​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നാ​ണ് പൃ​ഥ്വി പ​റ​യു​ന്ന​ത്. മൈ​സ്റ്റോ​റി റി​ലീ​സ് ചെ​യ്ത ദി​വ​സ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കൂ​ടെ​യും റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഇ​തൊ​രി​ക്ക​ലും അ​ഭി​നേ​താ​ക്ക​ളു​ടെ തീ​രു​മാ​ന​മ​ല്ല. നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും തീ​രു​മാ​ന​മാ​ണ്. ഞാ​ൻ എ​ന്‍റേ​താ​യ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​നം സ്വീ​ക​രി​ച്ച​ത് അ​വ​രാ​ണ്- പൃ​ഥ്വി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.