യേ​ശു​ദാ​സി​ന് അ​ഹ​ങ്ക​രി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്; ഒച്ചയുണ്ടാക്കിയിട്ട് കാര്യമില്ല
Tuesday, May 8, 2018 2:14 PM IST
ദേ​ശീ​യ പു​ര​സ്ക്കാ​ര ദാ​ന ച​ട​ങ്ങി​നി​ടെ സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി ചി​ത്രം ഡി​ലീ​റ്റ് ചെ​യ്യു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത ഗാ​യ​ക​ൻ യേ​ശു​ദാ​സി​ന്‍റെ പ്ര​വൃ​ത്തി ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വെ​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും പി​ന്തു​ണ​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തും പ്ര​ശ്നം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പൊ​ഴി​ത യേ​ശു​ദാ​സി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​ക്കു​ക​യാ​ണ് ന​ട​ൻ സ​ലീം കു​മാ​ർ.

സ​ലീം കു​മാ​ർ പ​റ​ഞ്ഞ​തി​ങ്ങ​നെ...

"യേ​ശു​ദാ​സി​ന് അ​ഹ​ങ്ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​ന് ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യി​ട്ട് കാ​ര​ണ​മി​ല്ല. യേ​ശു​ദാ​സ് ന​ട​ന്നു​വ​രു​ന്പോ​ൾ അ​നു​വാ​ദം ചോ​ദി​ക്കാ​തെ എ​ടു​ത്ത സെ​ൽ​ഫി അ​ദ്ദേ​ഹം ഡി​ലീ​റ്റ് ചെ​യ്തു. എ​ന്താ​ണ് അ​തി​ൽ തെ​റ്റ്. കൂ​ടെ നി​ൽ​ക്കു​ന്ന​യാ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യെ​ടു​ക്കു​ന്ന​താ​ണ് സെ​ൽ​ഫി.

അ​ദ്ദേ​ഹ​ത്തോ​ട് അ​നു​വാ​ദം ചോ​ദി​ച്ച​തി​നു ശേ​ഷം എ​ടു​ക്കാം അ​ല്ലെ​ങ്കി​ൽ ന​ട​ന്നു​വ​രു​ന്പോ​ൾ സാ​ധാ​ര​ണ ചി​ത്രം പ​ക​ർ​ത്താം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ കൊ​ന്പു​ക​യ​റും മു​ന്പ് അ​ത്ര​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണം. അ​വാ​ർ​ഡ് നി​ര​സി​ച്ച​വ​രു​ടെ നി​ല​പാ​ടു​പോ​ലെ യേ​ശു​ദാ​സി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ​താ​യ നി​ല​പാ​ടു​ക​ളു​ണ്ട്'. പു​ര​സ്ക്കാ​രം സ്വീ​ക​രി​ക്കു​വാ​നാ​യി ഹോ​ട്ട​ലി​ൽ നി​ന്നും പു​റ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.