Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Director Special
Back to Home
ശ്രീകുമാരൻ തമ്പി: ആദർശവാനായ ചലച്ചിത്രകാരൻ
Saturday, September 2, 2017 9:45 PM IST
ഹൃ​ദ​യ​ഗീ​ത​ങ്ങ​ളു​ടെ ക​വി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ശീ​കു​മാ​ര​ൻ ത​ന്പി ഗാ​ന​ര​ച​ന​കൂ​ടാ​തെ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും ത​ന്‍റെ വൈ​ഭ​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. തി​ര​ക്ക​ഥാ​കൃ​ത്ത്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ഗ്ര​ന്ഥ​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും ക​ഴി​വു തെ​ളി​യി​ച്ച പ്ര​തി​ഭ​യാ​ണ് ഇ​ദ്ദേ​ഹം.

മു​പ്പ​തു ച​ല​ച്ചി​ത്ര​ങ്ങ​ൾ ഇ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തിട്ടു​ണ്ട്. ക​ച്ച​വ​ട താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഒ​രു​ത​ര​ത്തി​ലും സ്വ​ന്തം സ്വ​ത്വ​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ ത​യാ​റാ​കാ​ത്ത വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണു ത​ന്പി. സാ​ന്പ​ത്തി​ക നേ​ട്ട​മോ സു​ഹൃ​ത്ബ​ന്ധ​ങ്ങ​ളോ ഒ​ന്നും ത​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ൾ​ക്കു വി​ല​ങ്ങു​ത​ടി​യാ​വാ​ൻ ഇ​ദ്ദേ​ഹം അ​നു​വ​ദി​ക്കാ​റു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സ​മൂ​ഹ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​ൻ ഉ​ത​കു​ന്ന ചി​ത്ര​ങ്ങ​ൾ മാ​ത്രം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക്ക​രി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

ഹ​രി​പ്പാ​ട് പു​ന്നൂ​ർ ത​ന്പി​മാ​രു​ടെ ത​റ​വാ​ട്ടി​ലെ അം​ഗ​മാ​യ ത​ന്പി എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ൽ ക​വി​താ ര​ച​ന​യി​ൽ അ​സാ​മാ​ന്യ വൈ​ഭ​വം പു​ല​ർ​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹം, പി. ​ഭാ​സ്ക​ര​ൻ സം​വി​ധാ​നം​ചെ​യ്ത കാ​ക്ക​ത്ത​ന്പു​രാ​ട്ടി​ക്കു തി​ര​ക്ക​ഥ ര​ചി​ച്ചു​കൊ​ണ്ടാ​ണു സി​നി​മ​യി​ലെ​ത്തി​യ​ത്. എ​ഴു​പ​ത്തെ​ട്ടു ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​ട്ടു​ള്ള ത​ന്പി മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക​ഥ ര​ചി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ്.1974-ൽ ​ച​ന്ദ്ര​കാ​ന്തം എ​ന്ന സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി. മു​പ്പ​ത് ച​ല​ച്ചി​ത്ര​ങ്ങ​ൾ ഇ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു. ഇ​വ​യി​ൽ ഭൂ​ഗോ​ളം തി​രി​യു​ന്നു, മോ​ഹി​നി​യാ​ട്ടം, മാ​ളി​ക പ​ണി​യു​ന്ന​വ​ർ, ജീ​വി​തം ഒ​രു ഗാ​നം, പു​തി​യ വെ​ളി​ച്ചം, അ​ന്പ​ല​വി​ള​ക്ക്, നാ​യാ​ട്ട്, ഇ​ടി​മു​ഴ​ക്കം, സ്വ​ന്ത​മെ​ന്ന പ​ദം, ഗാ​നം, ആ​ധി​പ​ത്യം, ഏ​തോ ഒ​രു സ്വ​പ്നം, യു​വ​ജ​നോ​ത്സ​വം, ബ​ന്ധു​ക്ക​ൾ ശ​ത്രു​ക്ക​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​യാ​ണ്. സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യെ​ല്ലാം ഗാ​ന​ര​ച​ന ന​ട​ത്തി​യ​തും ത​ന്പി ത​ന്നെ. എം.​എ​സ്. വി​ശ്വ​നാ​ഥ്, വി. ​ദ​ക്ഷി​ണാ​മൂ​ർ​ത്തി, ശ്യാം, ​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന ഈ ​ഗാ​ന​ങ്ങ​ൾ, മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ശാ​ഖ​യി​ലെ അ​മൂ​ല്യ​സൃ​ഷ്ടി​ക​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണ്. സം​വി​ധാ​നം ചെ ​യ്ത ചി​ത്ര​ങ്ങ​ളി​ൽ 22 എ​ണ്ണം നി​ർ​മി​ച്ച​തും ഇ​ദ്ദേ​ഹം​ത​ന്നെ.

ആ​ദ്യ​മാ​യി ത​ന്പി ഒ​രു​ക്കി​യ ച​ന്ദ്ര​കാ​ന്ത​ത്തി​ൽ പ്രേം ​ന​സീ​ർ, ജ​യ​ഭാ​ര​തി എ​ന്നി​വ​രാ​യി​രു​ന്നു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. സം​ഗീ​ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം​കൊ​ടു​ത്ത ചി​ത്ര​മാ​ണി​ത്. എം.​എ​സ് വി​ശ്വ​നാ​ഥ​ൻ സം​ഗീ​തം നി​ർ​വ​ഹി​ച്ച 13 ഗാ​ന​ങ്ങ​ളി​ലൂ​ടെ ഈ ​ചി​ത്രം ഇ​ന്നും അ​നു​സ്മ​രി​ക്ക​പ്പെ​ടു​ന്നു. ആ ​നി​മി​ഷ​ത്തി​ന്‍റെ, ഹൃ​ദ​യ​വാ​ഹി​നീ തു​ട​ങ്ങി​യ എ​വ​ർ​ഗ്രീ​ൻ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ങ്ങ​ൾ ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണ്.
രാ​ഘ​വ​ൻ, റാ​ണി ച​ന്ദ്ര എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ഭൂ​ഗോ​ളം തി​രി​യു​ന്നു എ​ന്ന ആ​ദ്യ​കാ​ല​ചി​ത്ര​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ സ്ത്രീ​പ​ക്ഷ സി​നി​മ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മോ​ഹി​നി​യാ​ട്ടം അ​ക്കാ​ല​ത്ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ചി​ത്ര​മാ​ണ്. ല​ക്ഷ്മി, ടി.​ആ​ർ. ഓ​മ​ന തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ച്ച മോ​ഹി​നി​യാ​ട്ടം മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും തേ​ടി​യി​രു​ന്നു. ത​ന്പി​യു​ടെ മ​റ്റൊ​രു ചി​ത്ര​മാ​യ മാ​ളി​ക പ​ണി​യു​ന്ന​വ​രി​ൽ മ​ഹേ​ന്ദ്ര​ൻ, സു​കു​മാ​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ആ​ന​ന്ദ​വ​ല്ലി​യും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്തു.

മ​ധു, ശ്രീ​വി​ദ്യ എ​ന്നി​വ​ർ ഒ​ന്നി​ച്ച ജീ​വി​തം ഒ​രു ഗാ​നം സൂ​പ്പ​ർ​ഹി​റ്റ് നി​ര​യി​ൽ ഉ​ൾ​പ്പെ​ട്ടു. ജ​യ​ൻ, ശ്രീ​വി​ദ്യ, ജ​യ​ഭാ​ര​തി എ​ന്നി​വ​ർ ഒ​ന്നി​ച്ച പു​തി​യ വെ​ളി​ച്ചം, മ​ധു- ശ്രീ​വി​ദ്യ ചി​ത്രം അ​ന്പ​ല​വി​ള​ക്ക് എ​ന്നി​വ​യും വി​ജ​യം​നേ​ടി. ജ​യ​ൻ ചി​ത്ര​ങ്ങ​ളാ​യ നാ​യാ​ട്ട്, ഇ​ടി​മു​ഴ​ക്കം, മ​ധു, ശ്രീ​വി​ദ്യ ജോ​ഡി​ചേ​ർ​ന്ന സ്വ​ന്ത​മെ​ന്ന പ​ദം എ​ന്നി​വ​യും ഹി​റ്റു​ക​ളാ​യി​രു​ന്നു. ക​ന്ന​ട ന​ട​ൻ അം​ബ​രീ​ഷ് ല​ക്ഷ്മി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച സം​ഗീ​ത​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് ഗാ​നം. ഈ ​ചി​ത്രം പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ ബാ​ല​മു​ര​ളീ​കൃ​ഷ്ണ ആ​ല​പി​ച്ച മൂ​ന്നു ഗാ​ന​ങ്ങ​ൾ​കൊ​ണ്ട് അ​ന​ശ്വ​ര​മാ​യി. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച യു​വ​ജ​നോ​ത്സ​വം വ​ൻ വി​ജ​യം നേ​ടി​യ മ​റ്റൊ​രു ചി​ത്ര​മാ​ണ്.
ജ​യ​റാം, മു​കേ​ഷ്, രോ​ഹി​ണി, രൂ​പി​ണി എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ബ​ന്ധു​ക്ക​ൾ ശ​ത്രു​ക്ക​ൾ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി ത​ന്പി ഗാ​ന​ര​ച​ന​യ്ക്കൊ​പ്പം സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രു​ന്നു. 2015-ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​മ്മ​യ്ക്കൊ​രു താ​രാ​ട്ടാ​ണ് ഒ​ടു​വി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഇ​ദ്ദേ​ഹം വി​വി​ധ ച​ല​ച്ചി​ത്ര- സാ​ഹി​ത്യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ രാ​ജേ​ശ്വ​രി. മ​ക്ക​ൾ: ക​വി​ത, രാ​ജ​കു​മാ​ര​ൻ ത​ന്പി.

ത​യാ​റാ​ക്കി​യ​ത്: സാ​ലു ആ​ന്‍റ​ണി
സമാന്തര സിനിമയെ സ്നേഹിച്ച കെ.ആർ. മോഹനൻ
കേ​ര​ള​ത്തി​ൽ സ​മാ​ന്ത​ര സി​നി​മ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഏ​റെ സ​ഹാ​യി​ച്ച സം​വി​ധാ​യ​ക​നാ​ണ് കെ.​ആ​ർ. മോ​ഹ​ന​ൻ. ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ന​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​വും ഒ​രേ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു​ള്ള സ​പ​ര്
ചരിത്രമെഴുതിയ ടി.ആർ. സുന്ദരം
ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് സാ​ങ്കേ​തി​ക​രം​ഗ​ത്തു​ണ്ടാ​യ ന​വീ​ന​ത​ക​ൾ കാ​ല​ക്ര​മേ​ണ മ​ല​യാ​ള​ത്തി​ലേ​ക്കു​മെ​ത്തി. ഇ​തി​ന് അ​ധി​കം കാ​ല​താ​മ​സ​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നു ച​രി​ത്ര​വ​ഴി​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും. തു​ട​ക്ക​കാ​ല​ത്തെ പ്ര​ത
ദാസനെ നല്കി മറഞ്ഞ മോഹൻ രാഘവൻ
"​ഒ​രു ചെ​ടി ന​ട്ട് പൂ​മ​ര​മാ​കു​ന്ന​തു​വ​രെ​യു​ള്ള കാ​ത്തി​രി​പ്പ്.’- ടി.​ഡി. ദാ​സ​ൻ സ്റ്റാ​ൻഡേ​ർ​ഡ് സി​ക്സ് ബി ​എ​ന്ന സി​നി​മ പി​റ​വി​യെ​ടു​ത്ത​തി​നെ​ക്കു​റി​ച്ചു സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ രാ​ഘ​വ​ൻ വി​ല​യി​രു​ത്തി​യി​രു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ത​ന്‍റെ
രാജീവ് അഞ്ചൽ എന്ന ശിൽപി
ഒ​രു ക​ലാ​കാ​ര​ന്‍റെ സൃ​ഷ്ടി​ക​ളു​ടെ മൂ​ല്യ​മ​ള​ക്കു​ന്ന​ത് അ​വ ആ​സ്വാ​ദ​ക​ർ​ക്ക് എ​ത്ര​മാ​ത്രം പ്ര​യോ​ജ​ന​പ്പെ​ട്ടു എ​ന്ന​തു​കൂ​ടി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ്. ഇ​ങ്ങ​നെ​യൊ​രു വി​ല​യി​രു​ത്ത​ലി​ൽ രാ​ജീ​വ് അ​ഞ്ച​ൽ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ സ്ഥാ​നം ഉ​ന
സാമൂഹ്യപരിഷ്കരണത്തിനു സിനിമയെ ഉപയോഗിച്ച ടി.വി. ചന്ദ്രൻ
സൂ​ക്ഷ്മ​ത​യോ​ടെ​യു​ള്ള സാ​മൂ​ഹ്യ​നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം ത​യാ​റാ​ക്കു​ന്ന പ്ര​മേ​യ​ങ്ങ​ൾ, അ​വ​യ്ക്ക് അ​തീ​വ ശ്ര​ദ്ധ​യോ​ടെ ന​ൽ​കു​ന്ന ദൃ​ശ്യ​പ​രി​ച​ര​ണം- സം​വി​ധാ​യ​ക​ൻ ടി.​വി. ച​ന്ദ്ര​ന്‍റെ ചി​ത്ര​ങ്ങ​ൾ വ്യ​ത്യ​സ്ത​ങ്ങ​ളാ​കു​ന്ന​ത് ഇ​വി​ടെ​യാ​ണ
മലയാളത്തെ ദേശാന്തരീയതയിലേക്ക് ഉയർത്തിയ അരവിന്ദൻ
മൗലികമായ പരീക്ഷണങ്ങളിലൂടെ കാവ്യാത്മകമായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് അരവിന്ദൻ. താനൊരുക്കിയ സമാന്തര സിനിമകളിലൂടെ പ്രേക്ഷകരെ വ്യത്യസ്തങ്ങളായ അനുഭവതലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയ ഇദ്ദേഹം മലയാള സിനിമയെ ദേശാന്തരീയ പ്രശസ്തിയിലേയ്ക്ക് ഉയർത്തി. അരവിന്
ജോൺ എബ്രഹാം - ജനകീയ സിനിമയുടെ പിതാവ്
തന്‍റെ ജീവിതത്തിലെ വ്യത്യസ്തത സൃഷ്ടിച്ച സിനിമകളിലും പുലർത്തിയ സംവിധായകനായിരുന്നു ജോണ്‍ എബ്രഹാം. ആത്മസാക്ഷാത്കാരത്തിനു വേണ്ടി സിനിമയെടുക്കാറില്ല, മറിച്ച് ജനങ്ങളോടു ചിലതു വിളിച്ചുപറയണമെന്നു തോന്നുന്പോഴാണ് താൻ സൃഷ്ടാവുന്നത് എന്ന പ്രഖ്യാപനത്തോടെ, ആര
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Kollywood
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര താ​നൊ​രു ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണെ​
ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ ക​ബാ​ലി​യി​ലൂ​ടെ പ്രേ​ക്ഷ​ക മ​നം കീ​ഴ​ട​ക്കി​യ ന​ടി​യ
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ന​ന്പ​ർ വ​ണ്‍ താ​ര​മാ​യി മാ​റി​യ ന​യ​ൻ​താ​ര​യു​ടെ
ലോ​ക​ത്തെ മു​ഴു​വ​ൻ ചി​രി​പ്പി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു ചാ​ർ​ളി ചാ​പ്ലി​ൻ. ശ
റി​യാ​ലി​റ്റി ഷോ ​അ​വ​ത​ര​ക​നാ​യി എ​ത്തി മ​ല​യാ​ള സി​നി​മ​യി​ൽ സാ​ന്നി​ധ്യം ഉ​റ
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​
ഭ​ഗ​വ​തി എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ലൂ​ടെ സ​ഹ​താ​ര​മാ​യി സി​നി​മാ​ലോ​ക​ത്തെ​ത്തി
ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ
ബാ​ല​താ​ര​മാ​യെ​ത്തി പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ നാ​യി​ക​യാ​യ
പ​തി​നൊ​ന്നാം സീ​സ​ണ്‍ ബി​ഗ് ബോ​സി​ലെ മ​ത്സ​രാ​ർ​ഥി​യാ​യ ഹി​ന ഖാ​ൻ സൗ​ത്ത് ഇ​ന
വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം സ്വാ​മി -2 ൽ​നി​ന്ന് തൃ​ഷ പി​ൻ​മ
ര​ജ​നീ​കാ​ന്തിന്‍റെ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര ര​ഹ​സ്യ​വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​
ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അറം ന​വം​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​
ചി​ത്രം പു​റ​ത്തി​റ​ങ്ങും​മു​ന്പേ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഗാ​ന​മാ​ണ
വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ല
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​
ഷാ​ജി കൈ​ലാ​സി​ന്‍റെ ആ​ക്‌ഷ​ൻ ഫി​ലി​മാ​ണ് വൈ​ഗാ എ​ക്സ്പ്ര​സ്. ത​മി​ഴി​ൽ ചി​ത്രീ​
ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം "മ​ഹേ​ഷി​ന്‍റെ പ്
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യു​ടെ സെ​ൽ​ഫി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.