ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നി​ല്ല: ബ്രാ​ഡ് പി​റ്റ്
Saturday, May 27, 2017 8:32 PM IST
ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.​ത​നി​ക്കൊ​രി​ക്ക​ലും ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ബ്രാ​ഡ് പി​റ്റ് പ​റ​ഞ്ഞ​ത്. ത​നി​ക്ക് ഡാ​ൻ​സ് ക​ളി​ക്കാ​ന​റി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടേ​യി​ല്ല. പു​തി​യ സി​നി​മ​യാ​യ വാ​ർ മെ​ഷീ​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം മും​ബൈ​യി​ലെ​ത്തി​യ ബ്രാ​ഡ് പി​റ്റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു.

സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ട​ൻ ഷാ​രൂ​ഖ് ഖാ​നും പ​ങ്കെ​ടു​ത്തു. സി​നി​മ​ക​ളി​ൽ ഇ​ത്ര ആ​യാ​സ​ക​ര​മാ​യി എ​ങ്ങ​നെ ഡാ​ൻ​സ് ചെ​യ്യു​ന്നു എ​ന്ന ബ്രാ​ഡ് പി​റ്റി​ന്‍റെ ചോ​ദ്യ​ത്തി​ന് കിം​ഗ് ഖാ​ൻ ചെ​റി​യ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​കാ​ട്ടി മ​റു​പ​ടി ന​ൽ​കി. ബ്രാ​ഡ് പി​റ്റി​ന്‍റെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണ് താ​നെ​ന്നും ഷാ​രൂ​ഖ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.