ജെ​ന്നി​ഫ​ര്‍ അ​നി​സ്റ്റ​ണും ജ​സ്റ്റി​ൻ തെ​റോ​യും വേ​ർ​പി​രി​യു​ന്നു
Friday, February 16, 2018 12:56 PM IST
ഹോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ജെ​ന്നി​ഫ​ര്‍ അ​നി​സ്റ്റ​ണും ജ​സ്റ്റി​ൻ തെ​റോ​യും വേ​ർ​പി​രി​യു​ന്നു. ര​ണ്ടു വ​ർ​ഷം നീ​ണ്ട വി​വാ​ഹ ബ​ന്ധ​മാ​ണ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പി​രി​ഞ്ഞാ​ലും സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രാ​നാ​ണ് ഇ​രു​വ​രു​ടേ​യും തീ​രു​മാ​നം.

2015 ഓ​ഗ​സ്റ്റി​ലാ​ണ് 49 വ​യ​സ്സു​ള്ള അ​നി​സ്റ്റ​ൺ കാ​മു​ക​നാ​യി​രു​ന്ന ഹോ​ളി​വു​ഡ് താ​രം ജ​സ്റ്റി​ൻ തെ​റോ​യെ വി​വാ​ഹം​ക​ഴി​ച്ച​ത്. 2012 ഓ​ഗ​സ്റ്റ് മു​ത​ൽ ബെ​ൽ എ​യ​റി​ലെ വ​സ​തി​യി​ൽ ഒ​ന്നി​ച്ച് താ​മ​സി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. 2005ൽ ​ബ്രാ​ഡ് പി​റ്റു​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​നി​സ്റ്റ​ണി​ന്‍റെ വി​വാ​ഹം. തെ​റോ​യു​ടെ ആ​ദ്യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.