ഇ​ന്ത്യ​ൻ "ദേ​ശീ​യ​വാ​ദി​ക​ളെ’ ഭീ​ക​ര​രാ​ക്കി​യ ക്വാ​ണ്ടി​കോ നി​ർ​മാ​താ​ക്ക​ൾ മാ​പ്പു​പ​റ​ഞ്ഞു ത​ല​യൂ​രി
Saturday, June 9, 2018 11:21 AM IST
ഇ​ന്ത്യ​ൻ ദേ​ശീ​യ​വാ​ദി​ക​ളെ തീ​വ്ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ച്ചു വി​വാ​ദ​ത്തി​ലാ​യ ക്വാ​ണ്ടി​കോ നി​ർ​മാ​താ​ക്ക​ൾ മാ​പ്പു​പ​റ​ഞ്ഞു ത​ല​യൂ​രി. ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യാ​യ ക്വാ​ണ്ടി​കോ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ എ​ബി​സി സ്റ്റു​ഡി​യോ​സ് ആ​രാ​ധ​ക​രോ​ടു പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​ഞ്ഞു. പ​ര​ന്പ​ര​യി​ലെ ഒ​രു ഭാ​ഗം സ​ങ്കീ​ർ​ണ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​ക്കി​യ​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും ഇ​ത് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും എ​ബി​സി സ്റ്റു​ഡി​യോ​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ജൂ​ണ്‍ ഒ​ന്നി​നു സം​പ്രേ​ക്ഷ​ണം ചെ​യ്ത എ​പ്പി​സോ​ഡി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​രാ​യി ചി​ത്രീ​ക​രി​ച്ചു എ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യ്ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കു​മെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. ജൂ​ണ്‍ 1-ന് ​പു​റ​ത്തു​വ​ന്ന "​ദി ബ്ല​ഡ് ഓ​ഫ് റോ​മി​യോ’ എ​ന്ന എ​പ്പി​സോ​ഡി​ൽ, പാ​ക്കി​സ്ഥാ​നു​മേ​ൽ കു​റ്റ​മാ​രോ​പി​ക്കു​ന്ന​തി​നാ​യി മാ​ൻ​ഹ​ട്ട​ണി​ൽ ഇ​ന്ത്യ​ൻ "​ദേ​ശീ​യ​വാ​ദി​ക​ൾ’ ബോം​ബ് വ​യ്ക്കു​ന്ന​താ​യാ​ണ് ചി​ത്രീ​ക​രി​ച്ചു സം​പ്രേ​ക്ഷ​ണം ചെ​യ്ത​ത്. എ​ഫ്ബി​ഐ ഏ​ജ​ന്‍റാ​യ അ​ല​ക്സ് പാ​രി​ഷ് എ​ന്ന പ്രി​യ​ങ്ക അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്രം, അ​മേ​രി​ക്ക​യി​ൽ സ്ഫോ​ട​ന​മു​ണ്ടാ​ക്കി, പാ​കി​സ്ഥാ​നു​മേ​ൽ പ​ഴി ചാ​രാ​നു​ള്ള ഇ​ന്ത്യ​ൻ തീ​വ്ര​വാ​ദി​ക​ളു​ടെ നീ​ക്ക​ത്തെ സ​മ​ർ​ഥ​മാ​യി ത​ട​യു​ന്ന​താ​യാ​ണ് ക​ഥ.

ഇ​തേ​തു​ട​ർ​ന്ന് സീ​രീ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ടി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​മു​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യെ ഒ​രു തീ​വ്ര​വാ​ദ​രാ​ഷ്ട്ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഒ​രു ഇ​ന്ത്യ​ക്കാ​രി​യെ​ന്ന നി​ല​യി​ൽ പ്രി​യ​ങ്ക ചോ​പ്ര എ​തി​ർ​ക്ക​ണ​മാ​യി​രു​ന്നു എ​ന്നും വി​മ​ർ​ശ​ക​ർ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി​യ നി​ർ​മാ​താ​ക്ക​ൾ, ക​ഥ​യി​ലോ കാ​സ്റ്റിം​ഗി​ലോ പ്രി​യ​ങ്ക​യ്ക്കു യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നു വി​ശ​ദീ​ക​രി​ച്ചു.

ക്വാ​ണ്ടി​കോ മൂ​ന്നാം സീ​സ​ണാ​ണ് ഇ​പ്പോ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. റേ​റ്റിം​ഗ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​ബി​സി പ​ര​ന്പ​ര ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​ത് ക്വാ​ണ്ടി​കോ​യു​ടെ അ​വ​സാ​ന സീ​സ​ണാ​ണ്. സീ​രീ​സി​ന്‍റെ ആ​ദ്യ ര​ണ്ടു സീ​സ​ണു​ക​ളി​ലും പ്രി​യ​ങ്ക അ​ഭി​ന​യി​ച്ചി​രു​ന്നു.