അ​നു​ഷ്ക​യു​ടെ പ്ര​തി​ഫ​ലം അ​ഞ്ചു​കോ​ടി?
Wednesday, March 14, 2018 10:04 AM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി​യു​ടെ പ്ര​തി​ഫ​ലം അ​ഞ്ചു​കോ​ടി ആ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പു​തി​യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​ണ് താ​രം വ​ൻ​പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത​ത്രേ. ഇ​തോ​ടെ തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യാ​യി അ​നു​ഷ്ക മാ​റു​ക​യാ​ണ്.

തെ​ന്നി​ന്ത്യ​ൻ നാ​യി​ക​മാ​രി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങി വ​ന്നി​രു​ന്ന​ത് ന​യ​ൻ​താ​ര​യാ​യി​രു​ന്നു. ന​യ​ൻ​താ​ര​യെ ആ​ണ് അ​നു​ഷ്ക ഷെ​ട്ടി പ്ര​തി​ഫ​ല കാ​ര്യ​ത്തി​ൽ തോ​ല്പി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ഹു​ബ​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടി​യ​തോ​ടെ​യാ​ണ് അ​നു​ഷ്ക​യു​ടെ ഡി​മാ​ൻ​ഡ് കൂ​ടി​യ​ത്.

ച​രി​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ഗ്ലാ​മ​ർ റോ​ളു​ക​ളും ക​രു​ത്തു​റ്റ വേ​ഷ​ങ്ങ​ളും അ​നു​ഷ്ക​യെ തേ​ടി​യെ​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ൾ പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മ​റ്റ് നാ​യി​ക​മാ​രേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​യി അ​നു​ഷ്ക.ന​യ​ൻ​താ​ര​യു​ടെ ഡോ​റ​യു​ടെ തോ​ൽ​വി​യും അ​റ​ത്തി​ന്‍റെ ശ​രാ​ശ​രി വി​ജ​യ​വു​മാ​ണ് ന​യ​ൻ​സി​നെ പി​ന്നി​ലാ​ക്കി​യ​ത്.

അ​നു​ഷ്ക​യു​ടെ ബാ​ഗ​മ​തി ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ൾ നേ​ടി വ​ൻ​കു​തി​പ്പി​ലാ​ണ്. അ​മേ​രി​ക്ക​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്രം ഒ​രു മി​ല്ല്യ​ണ്‍ ഡോ​ള​റാ​ണ് നേ​ടി​യ​ത്. കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് അ​നു​ഷ്ക​യെ തേ​ടി​വ​രു​ന്ന​തും. ന​യ​ൻ​താ​ര​യ്ക്കു ല​ഭി​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ളും അ​നു​ഷ്ക​യെ തേ​ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജ്യോ​തി​ക നാ​യി​ക​യാ​യി ത​മി​ഴി​ലെ​ത്തി​യ നാ​ച്ചി​യാ​റി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ൽ അ​നു​ഷ്ക​യാ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.