ടീസർ ചോർന്നു
Tuesday, March 6, 2018 9:37 AM IST
ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത് ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം യെ​ന്തി​ര​ൻ 2.0 യു​ടെ ടീ​സ​ർ ചോ​ർ​ന്നു. ടീ​സ​ർ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​തി​ന​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ടീ​സ​ർ ചോ​ർ​ത്തി​യ​ത് ആ​രാ​യാ​ലും അ​വ​ർ ഒ​രു​പാ​ടു​പേ​രു​ടെ അ​ധ്വാ​ന​ത്തെ​യാ​ണ് ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് ര​ജ​നീ​കാ​ന്തി​ന്‍റെ മ​ക​ൾ സൗ​ന്ദ​ര്യ പ​റ​ഞ്ഞു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പൈ​റ​സി​ക്കെ​തി​രെ പോ​രാ​ട​ണ​മെ​ന്നും സൗ​ന്ദ​ര്യ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട രം​ഗ​ങ്ങ​ളെ​ല്ലാം ചോ​ർ​ന്ന ടീ​സ​റി​ൽ കാ​ണാം.

സി​നി​മ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ കൂ​ടാ​തെ മേ​ക്കിം​ഗ് ദൃ​ശ്യ​ങ്ങ​ളും ടീ​സ​റി​ലു​ണ്ട്. നാ​യ​ക​നും നാ​യി​ക​യും വി​ല്ല​നു​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം ടീ​സ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. എ​മി ജാ​ക്സ​ൻ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. പു​റ​ത്തി​റ​ക്കാ​നാ​യി ത​യാ​റാ​ക്കി​യ ടീ​സ​ർ ആ​ണി​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. 400 കോ​ടി രൂ​പ​യാ​ണ് യ​ന്തി​ര​ൻ 2.0യു​ടെ മ​ടു​ക്കു​മു​ത​ൽ. ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം അ​ക്ഷ​യ്കു​മാ​റാ​ണു ചി​ത്ര​ത്തി​ലെ വി​ല്ല​ൻ. ര​ജ​നീ​കാ​ന്തി​ന്‍റെ ത​ന്നെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള കാ​ലാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും നേ​ര​ത്തെ ചോ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.