ക​മ​ൽ - ഗൗ​ത​മി പോ​ര് മു​റു​കു​ന്നു
Thursday, March 1, 2018 9:44 AM IST
ക​മ​ൽ ഹാ​സ​ൻ രാ​ഷ് ട്രീ​യ പ്ര​വേ​ശ​നം ന​ട​ത്തി​യ​തോ​ടെ ന​ടി ഗൗ​ത​മി ക​മ​ലി​നെ​തി​രെ ചി​ല ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു.​ആ​ത്മാ​ഭി​മാ​നം പ​ണ​യംവച്ച് ക​മ​ലി​നൊ​പ്പം ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ൽ പി​രി​ഞ്ഞ​തെ​ന്ന് ഗൗ​ത​മി തു​റ​ന്ന​ടി​ച്ചി​രു​ന്നു. കൂ​ടാ​തെ വേ​റെ കു​റെ ആ​രോ​പ​ണ​ങ്ങ​ളും ഗൗ​ത​മി ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​തി​ൽ ഒ​ന്നാ​യി​രു​ന്നു ദ​ശാ​വ​താ​രം, വി​ശ്വ​രൂ​പം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ വ​സ്ത്രാ​ല​ങ്കാ​രം നി​ര്‍​വ​ഹി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം ത​ന്നു തീ​ര്‍​ത്തി​ട്ടി​ല്ലെ​ന്നു​ള്ള​ത്. എ​ന്നാ​ൽ ഗൗ​ത​മി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ച​ർ​ച്ച​യാ​യ​പ്പോ​ൾ ഇ​തി​നു മ​റു​പ​ടി​യു​മാ​യി ക​മ​ലി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യാ​യ രാ​ജ്ക​മ​ൽ ഫി​ലിം​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ദ​ശാ​വ​താ​രം, വി​ശ്വ​രൂ​പം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ച്ച​തി​ന് ഗൗ​ത​മി​ക്ക് എ​ല്ലാ പ്ര​തി​ഫ​ല​വും രാ​ജ് ക​മ​ൽ ഫി​ലിം​സ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും ഇ​നി സെ​റ്റി​ൽ ചെ​യ്യാ​ൻ ഉ​ണ്ടെ​ങ്കി​ൽ രേ​ഖാ​മൂ​ലം അ​ത് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. കൂ​ടാ​തെ അ​ങ്ങ​നെ അ​റി​യി​ച്ചാ​ൽ അ​ത് ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​മ​ൽ ഗൗ​ത​മി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.