വീ​ണ്ടും ചി​ന്പുവും ഗൗ​തം മേ​നോ​നും
Friday, June 8, 2018 9:38 AM IST
വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യാ, അ​ച്ചം എ​ൻ​പ​ത് മ​ട​മൈ​യെ​ടാ എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ചി​ന്പു​വും സം​വി​ധാ​യ​ക​ൻ ഗൗ​തം മേ​നോ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

ഒ​ൺ​ട്രാ​ക എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ട​യ്ക്ക് ചി​ന്പു​വു​മാ‍​യു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​നാ​വു​ക മാ​ധ​വ​നാ​യി​രി​ക്കും എ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ന്പു​വും ഗൗ​തം മേ​നോ​നും പി​ണ​ക്ക​മെ​ല്ലാം പ​റ​ഞ്ഞു തീ​ർ​ത്ത് വീ​ണ്ടും ഒ​ന്നി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.