ഞാ​നും അ​മ്മ​യാ​യി: സാ​യി പ​ല്ല​വി
Friday, March 2, 2018 9:46 AM IST
ഞാ​ൻ ഒ​രു അ​മ്മ​യാ​യി, കു​റ​ച്ചു ദി​വ​സ​മാ​യി ഞാ​ൻ അ​തി​ന്‍റെ എ​ല്ലാ നന്മക​ളും ആ​സ്വ​ദി​ക്കു​ക​യാ​ണ്... പ​റ​യു​ന്ന​ത് മ​റ്റാ​രു​മ​ല്ല, പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ ലോ​ക​ത്തെ​ത്തി​യ മ​ല​യാ​ള​ത്തി​ന്‍റെ മ​ല​ർ സാ​യി പ​ല്ല​വി​യാ​ണ്. മ​ല​യാ​ള​വും തെ​ലു​ങ്കും ക​ട​ന്ന് ത​മി​ഴ് സി​നി​മാ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച സാ​യി പ​ല്ല​വി പു​തി​യ ചി​ത്ര​മാ​യ കരുവിന്‍റെ പ്ര​മോ​ഷ​നി​ടെ​യാ​ണ് താ​നു​മൊ​രു അ​മ്മ​യാ​യെ​ന്നു പ​റ​ഞ്ഞ​ത്.

അ​മ്മ​യാ​യി ജീ​വി​ച്ച കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ എ​നി​ക്ക് വ​ലി​യൊ​രു അ​നു​ഭ​വ​മാ​ണ്. എ​ല്ലാ അ​മ്മ​മാ​രോ​ടും എ​നി​ക്കി​പ്പോ​ൾ വ​ലി​യ ബ​ഹു​മാ​ന​മാ​ണ്. ആ​ദ്യം ഒ​രു അ​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് എ​നി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തോ​ന്നി. സി​നി​മ​യി​ൽ കു​ട്ടി​ക്ക​ഥാ​പാ​ത്ര​ത്തെ ചെ​യ്ത വെ​റോ​ണി​ക്ക​യോ​ട് സം​സാ​രി​ച്ച​പ്പോ​ൾ എ​നി​ക്ക് ശ​രി​ക്കും അ​വ​ളു​ടെ അ​മ്മ​യാ​ണെ​ന്ന് തോ​ന്നി.

കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​വ​ളി​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് തോ​ന്നു​ന്നു. എ​ല്ലാ ദി​വ​സ​വും അ​വ​ളോ​ട് സം​സാ​രി​ക്കും-​സാ​യി പ​ല്ല​വി പ​റ​ഞ്ഞു. എ​.എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്ത ഹൊ​റ​ർ ഡ്രാ​മ​യാ​ണ് കാ​രു. അ​ബോ​ർ​ഷ​ൻ ചെ​യ്ത സ്തീ​യെ തേ​ടി കു​ട്ടി എ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.