അപ്പാനി ശരത്കുമാർ വിശാലിനൊപ്പം തമിഴിൽ
Monday, October 2, 2017 3:35 AM IST
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ അ​പ്പാ​നി ര​വി​യെ​ന്ന ക​ഥാ​പാ​ത്രമായി മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​​വച്ച ശരത്കുമാർ ത​മി​ഴിലേക്ക്. 2005ൽ ​വി​ശാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ സ​ണ്ടക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​പ്പാ​നി ശ​ര​ത്കുമാർ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

വി​ശാ​ലി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് യുവതാരം ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാകുന്ന ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ​മി ശ​ര​ത്കു​മാ​റും പ്ര​ധാ​ന വേ​ഷത്തിലെത്തുന്നു.

ലാ​ൽ വി​ല്ല​ൻ വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ൽ മീ​രാ ജാ​സ്മി​ൻ ആ​യി​രു​ന്നു നാ​യി​ക. എ​ൻ. ലി​ങ്കു​സ്വാ​മി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.