ജ്യോതികയുടെ ഡയലോഗ് പുലിവാലായി
Wednesday, November 22, 2017 5:37 PM IST
നാ​ച്ചി​യാ​ർ എ​ന്ന സി​നി​മ​യി​ല്‍ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യത്. ടീ​സ​റി​ൽ ജ്യോ​തി​ക​യു​ടെ പോ​ലീ​സ് ക​ഥാ​പാ​ത്രം അ​സ​ഭ്യം പ​റ​യു​ന്ന​താ​ണ് ത​മി​ഴ് പ്രേ​ക്ഷ​ക​രെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​ത്ത​ര​മൊ​രു ഡ​യ​ലോ​ഗ് ജ്യോ​തി​ക പ​റ​യ​രു​താ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ്യോ​തി​ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ജി.​വി. പ്ര​കാ​ശ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഇ​ള​യ​രാ​ജ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു.