പ്ര​ഭുദേ​വ​യ്ക്കൊ​പ്പം ല​ക്ഷ്മി മേ​നോ​ൻ
Monday, October 2, 2017 3:24 AM IST
ഇ​ന്ത്യ​ൻ സി​നി​മി​ലെ മൈ​ക്കി​ൾ ജാ​ക്സ​ണ്‍ എ​ന്നാ​ണ് പ്ര​ഭുദേ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ത്ര​യേ​റെ മെ​യ് വ​ഴ​ക്ക​ത്തോ​ടെ പ്ര​ഭു​ദേ​വ ക്ലാ​സി​ക് ഡാ​ൻ​സും ബ്രേ​ക്ക് ഡാ​ൻ​സും ക​ളി​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​വി​ളി​പ്പേ​ര്. സം​വി​ധാ​ന​ത്തി​നും ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫി​ക്കും ഇ​ട​വേ​ള ന​ൽ​കി അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് വീ​ണ്ടും പ്ര​ഭുദേ​വ. എം.​എ​സ്. അ​ർ​ജു​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന യംഗ് മംഗ് സംഗ് എ​ന്ന കോ​മ​ഡി ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് നി​ല​വി​ൽ പ്ര​ഭു​ദേ​വ അ​ഭി​ന​യി​ക്കു​ന്ന​ത്.

ല​ക്ഷ്മി മേ​നോ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത​ത്. ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ല​ക്ഷ്മി ത​മി​ഴി​ൽ തി​രി​ച്ചെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും യംഗ് മംഗ് സംഗി​നു​ണ്ട്. പ്ര​ഭുദേ​വ​യ്ക്കൊ​പ്പം ഡാ​ൻ​സ് ക​ളി​ച്ച് പി​ടി​ച്ചുനി​ൽ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് ചോ​ദി​ച്ചാ​ൽ വി​ശ്വാ​സ​മു​ണ്ട് എ​ന്നാ​ണ് ല​ക്ഷ്മി പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ വ​രു​ന്ന​തി​ന് മു​ന്പേ താ​ൻ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു​ണ്ടെ​ന്നും പി​ടി​ച്ചുനി​ൽ​ക്കാ​ൻ ക​ഴി​യും എ​ന്നു​മാ​ണ് ല​ക്ഷ്മി പ​റ​യു​ന്ന​ത്.

ര​ഘു​വി​ന്‍റെ സ്വ​ന്തം റ​സി​യ എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ല​ക്ഷ്മി മേ​നോ​ൻ ഒ​രു നാ​യി​ക എ​ന്ന നി​ല​യി​ൽ വ​ള​ർ​ന്ന​ത് ത​മി​ഴ​ക​ത്താ​ണ്. ദി​ലീ​പി​നൊ​പ്പം അ​ഭി​ന​യി​ച്ച അ​വ​താ​ര​മാ​ണ് ല​ക്ഷ്മി ചെ​യ്ത ര​ണ്ടാ​മ​ത്തെ മ​ല​യാ​ള സി​നി​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.