മോഹൻലാൽ-സൂര്യ ചിത്രം; വെള്ളിയാഴ്ച ലാലേട്ടൻ ലണ്ടന് തിരിക്കും
Thursday, June 28, 2018 4:01 PM IST
മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മോഹൻലാൽ വെള്ളിയാഴ്ച ലണ്ടനിലേക്കു തിരിക്കും. കെ.​വി. ആ​ന​ന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോമൻ ഇറാനിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചി​ത്ര​ത്തി​ൽ നാ​ല് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് സൂ​ര്യ എ​ത്തു​ന്ന​തെ​ന്നും രാ​ഷ്ട്രി​യ​ക്കാ​ര​ന്‍റെ വേ​ഷ​മാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. നൂ​റ് കോ​ടി ബ​ജ​റ്റി​ൽ ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ള​യ​ദ​ള​പ​തി വി​ജ​യ്ക്കൊ​പ്പ​മെ​ത്തി​യ ജി​ല്ല​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച അ​വ​സാ​ന ത​മി​ഴ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.