റെ​ജീ​ന​യു​ടെ പുതിയ ലുക്ക്
Thursday, April 12, 2018 10:21 AM IST
ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന തെ​ന്നി​ന്ത്യ​ൻ നാ​യി​ക​യാ​ണ് റെ​ജീ​ന ക​സാ​ന്ദ്ര. പു​തി​യ ചി​ത്ര​ത്തി​ലെ റെ​ജീ​ന​യു​ടെ ബി​ക്കി​നി വേ​ഷം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ തി​രു സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​ർ ച​ന്ദ്ര​മൗ​ലി എ​ന്ന സി​നി​മ​യി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ലെ ചി​ല ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്.

ഗൗ​തം കാ​ർ​ത്തി​ക്കാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.ഗൗ​തം കാ​ർ​ത്തി​ക്കി​നൊ​പ്പ​മു​ള്ള ഗാ​ന​രം​ഗ​ത്തി​ലാ​ണ് റെ​ജീ​ന ബി​ക്കി​നി വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. താ​യ്‌​ലൻ​ഡി​ലാ​യി​രു​ന്നു ഈ ​രം​ഗം ഷൂ​ട്ട് ചെ​യ്ത​ത്. നേ​ര​ത്തെ ന​ക്ഷ​ത്രം എ​ന്ന സി​നി​മ​യി​ലെ റെ​ജീ​ന​യു​ടെ ഗ്ലാ​മ​ർ വേ​ഷം വാ​ർ​ത്ത​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.